ആരാധകരുടെ ഇഷ്ടനടി രാധയുടെ മകളും നടിയുമായ കാര്‍ത്തിക വിവാഹിതയായി.. അനുഗ്രഹിക്കാന്‍ എല്ലാ നടിമാരും…
ഒരു നടിയുടെ മകളായല്ല ഒത്തിരി നടിമാരുടെ മകളായാണ് കാര്‍ത്തിക കതിര്‍മണ്ഡപത്തിലേക്ക് കാലെടുത്തുവെച്ചത്.. ഇതിലും വലിയ അനുഗ്രഹം എവിടെനിന്നു കിട്ടും, മുന്‍കാല നടി രാധയുടെ മകള്‍ കാര്‍ത്തിക നായര്‍ വിവാഹിതയായി. രോഹിത് മേനോനാണ് കാര്‍ത്തികയേ സ്വന്തമാക്കിയത്, തിരുവനന്തപുരത്തായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന്റെ ചിത്രം കാര്‍ത്തിക ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
ഞായറാഴ്ചയായിരുന്നു കാര്‍ത്തികയുടെയും രോഹിത് മേനോന്റെയും വിവാഹം. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി, ജാക്കി ഷ്റോഫ്, രാധികാ ശരത്കുമാര്, സുഹാസിനി, രേവതി, മേനക, പൂര്‍ണിമ, ഭാഗ്യരാജ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു. ‘ഞങ്ങളുടെ രാജകീയമായ കെട്ടുകഥ ആരംഭിക്കുന്നു, അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു’ എന്നാണ് രോഹിതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കാര്‍ത്തിക പോസ്റ്റ് ചെയ്തത്.
2009ല്‍ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാര്‍ത്തിക സിനിമയില്‍ തുടക്കംകുറിക്കുന്നത്. ഇതേ വര്‍ഷം തമിഴില്‍ ഇറങ്ങിയ കോ എന്ന ചിത്രം കരിയറില്‍ വഴിത്തിരിവായി. മലയാളത്തില്‍ മകരമഞ്ഞ്, കമ്മത്ത് ആന്‍ഡ് കമ്മത്ത്, തെലുങ്കില്‍ ദമ്മ്, ബ്രദര്‍ ഓഫ് ബൊമ്മാലി, കന്നഡയില്‍ ബൃന്ദാവന, തമിഴില്‍ അന്നക്കൊടി, പുറമ്പോക്ക് എങ്കിറാ പൊതുവുടമൈ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു, 2017ല്‍ ആരംഭ് എന്ന ഹിന്ദി ടെലിവിഷന്‍ പരമ്പരയിലും വേഷമിട്ടു. നവദമ്പതികള്‍ക്ക് മംഗളം നേരുന്നു. FC