വിജയ് യേശുദാസ് ഇനി മലയാള സിനിമയില്‍ പാടുന്നില്ല-കാരണം അഹങ്കാരം.
വനിതകളുടെ മാസികയിലാണ് ഗാനഗന്ധര്വ്വന് K.J.യേശുദാസിന്റെ മകനും യുവ ഗായകനുമായ വിജയ് യേശുദാസ് മനസ് തുറന്നിരിക്കുന്നത്.മലയാളികളെ സംബന്ധിച്ച് തികച്ചും ഞെട്ടലുണ്ടാക്കുന്ന ഒരു വാര്‍ത്തയാണിത്.ഇനി മലയാള സിനിമയില്‍ പാടുന്നില്ലെന്നാണ് വിജയ് പറയുന്നത്.അതിന് പ്രേരിപ്പിച്ച സംഭവങ്ങള്‍ ആ ലേഖനത്തില്‍ വിവരിക്കുന്നുണ്ട്.
കാരണമായി അദ്ദേഹം പറയുന്നതിങ്ങനെയാണ്.മലയാള സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല.തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല.ആ അവഗണനയില്‍ മനം മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം.മാത്രമല്ല തന്റെ പിതാവ് യേശുദാസിനടക്കം
നേരിടേണ്ടി വന്ന അവഗണനയും താരം വിവരിക്കുന്നുണ്ട്.എന്തായാലും 20 വര്‍ഷത്തെ സംഗീത സപര്യയുമായി അദ്ദേഹം മലയാളത്തില്‍ മാത്രമല്ല വിവിധ
ഭാഷകളില്‍ യാത്ര നടത്തി നിരവധി പുരസ്കാരങ്ങളും തേടിയെത്തിയ വിജയിന്റെ മലയാളത്തോടുള്ള ഈ വിവേചനം സിനിമയുടെ അണിയറക്കാരുടെ പണിയാണ് അതില്‍ ഞങ്ങള്‍ ആരാധകരെന്ത് പിഴച്ചു.തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കാം.
അദ്ദേഹം മികച്ച കലാകാരനാണ്,പാരമ്പര്യമുള്ള കലാകാരനാണ്.അവഗണിക്കുന്നവര്‍ അതുകൂടി മനസ്സിലാക്കുക.
ഫിലീം കോര്‍ട്ട്.