വിവാഹ ശേഷം മിയ ആദ്യം അഭിനയിക്കുന്ന ചിത്രം ഇതാണ്.
തിരക്കുകള്‍ ആഘോഷങ്ങള്‍ ഹണിമൂണ്‍ എല്ലാം കഴിഞ്ഞു.ഇനി വീണ്ടും തന്റെ തൊഴിലിലേക്ക് തന്നെ തിരിച്ചെത്തുകയാണ് നടി മിയ.അല്‍ മല്ലു എന്ന ചിത്രം പൂര്‍ത്തിയാക്കി മടങ്ങിയ താരം ലോക്ക്ഡൗണ്‍ വിരസത കല്ല്യാണത്തിലൂടെ തീര്‍ക്കുകയായിരുന്നു.സിനിമാതിരക്കായിരുന്നു വിവാഹം വൈകാനുള്ള കാരണം.എല്ലാവരുടെ എല്ലാ തിരക്കും അവസാനിപ്പിക്കാന്‍ അവതാരമെടുത്ത കൊറോണ കാലത്തായിരുന്നു മിയ അശ്വിന് വിവാഹം.
പെണ്ണുകാണല്‍ മുതല്‍ മധുരം വെപ്പ്,മിന്നു ചാര്‍ത്തല്‍ വരെ എല്ലാം ആരാധകര്‍ക്കും തന്റെ വേണ്ടപ്പെട്ടവര്‍ക്കുമായി സോഷ്യല്‍ മീഡിയായിലൂടെ ലൈവായി കാണിക്കുകയായിരുന്നു.അതിനുള്ള കാരണം കൊറോണ പ്രോട്ടോ കോളായിരുന്നു.
ഇനി മിയ അഭിനയിച്ചു തുടങ്ങുന്നത് CID ഷീലയിലാണ്.CID മൂസയില്‍ ദിലീപിനെ പോലെ CID നസീറില്‍ നസീറിനെ പോലെ CID ഷീലയായി മിയ തിളങ്ങും.ഇര എന്ന ചിത്രത്തിന്റെ സംവിധായകന് സൈജൂ എസ് എസ് ആണ് CID ഷീല ഒരുക്കുന്നത്.നവീന്‍ ജോണാണ് ഷീലയുടെ തിരക്കഥാകൃത്ത്,ദിനേഷ് കൊല്ലപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുക.
എന്തായാലും എന്താണ് മിയ അന്വേഷിക്കുക എന്ന് കാത്തിരുന്ന് കാണാം.
ഫിലീം കോര്‍ട്ട്.