അമര്‍ അക്ബര്‍ അന്തോണി ഇറങ്ങിയിട്ട് അഞ്ച് വര്‍ഷം-രാജുവിനെയും ഇന്ദ്രജിത്തിനെയും ഒഴിവാക്കി നാദിര്‍ഷ പുതിയ ചിത്രം.
നാദിര്‍ഷ ഒരുക്കിയ എല്ലാ ചിത്രങ്ങളും സൂപ്പര്‍ ഹിറ്റുകളാണ്.ഇനി ഇറങ്ങാനുള്ള നാദിര്‍ഷ ചിത്രം ദിലീപിനെ നായകനാക്കി ഒരുക്കുന്ന ‘കേശു ഈ വീടിന്റെ നാദനാണ്’.അത് കഴിഞ്ഞാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാദിര്‍ഷ സംവിധാനം ചെയ്ത് ഹിറ്റാക്കിയ ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി.അതില്‍
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നമിതപ്രമോദ്, KPAC ലളിത, കലാഭവന്‍ ഷാജോണ്‍, സ്രിന്ദ, ബേബി മീനാക്ഷി, ബിന്ദു പണിക്കര്‍,രമേഷ് പിഷാരടി,അബു സലീം,പാഷാണം ഷാജി തുടങ്ങിയവര്‍ക്കൊപ്പം പേരിന് ധര്‍മ്മജനും ആസിഫലിയുമുണ്ടായിരുന്നു.
ഇതില്‍ 95 ശതമാനം പേരെയും ഒഴിവാക്കി നാദിര്‍ഷ ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായകനാകുന്നത് ജയസൂര്യയും നമിതപ്രമോദും സലീം കുമാറുമാണ്.ചിത്രത്തിന്റെ തിരക്കഥ സുനീഷ് വരനാടാണ്.ക്യാമറ സുജിത്ത് വാസുദേവ്.അരുണ്‍ നാരായണന് നിര്‍മ്മാണം.നവംബര്‍ 10നാണ് ചിത്രീകരണം തുടങ്ങുന്നത്.ചിത്രത്തിന്റെ പേര് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.
നാദിര്‍ഷ ആയത് കൊണ്ട് നര്‍മ്മത്തിലൂടെ മികച്ച സന്ദേശങ്ങള്‍ പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.