പഞ്ചരത്നങ്ങളുടെ വിവാഹം- നടന് കൃഷ്ണകുമാര്‍ പറഞ്ഞത് കേട്ടോ? കണ്ണും കരളും.
കേരളം ആദ്യമായി കേട്ടതായിരുന്നു ഒരു പ്രസവത്തില്‍ അഞ്ച് കണ്മണികള്.നാല് മാലാഖമാരും അവര്‍ക്ക് കരുത്ത് പകരാന്‍ ഒരാണ്‍കുട്ടിയും.അവര്‍ അഞ്ച് പേര് കേരളത്തിന്റെ കണ്മണിയായി വളര്‍ന്ന് വരുന്നതിനിടെയാണ് അവരുടെ അച്ഛന് പ്രേം കുമാര്‍
ജീവനൊടുക്കിയത്.അതോടെ ആകെ തകര്‍ന്നു അമ്മ രമാദേവി.
എന്നാല്‍ അവരെ കരുത്തയാക്കിയത് കൃഷ്ണ ഭക്തിയും നല്ലവരായ നാട്ടുകാരുമായിരുന്നു.അതിനിടയില്‍ രമാദേവിക്ക് ഹൃദയസംബന്ധമായ രോഗം ബാധിച്ചു.പേസ്മേക്കര്‍ ഘടിപ്പിച്ചായിരുന്നു പിന്നെയുള്ള ജീവിതം.ഏത് പ്രതിസന്ധികളെയും തരണം ചെയ്ത് അഞ്ച് മക്കളെ വളര്‍ത്തി വലുതാക്കിയ രമാദേവി അവരെ വിവാഹം കഴിപ്പിക്കുന്ന തിരക്കിലായിരുന്നു.
അഞ്ച് പേരില്‍ മൂന്ന് പേരുടെ വിവാഹം ഗുരുവായൂര്‍ കണ്ണനെ സാക്ഷിയാക്കി തിരുനടയില്‍ വെച്ച് നടന്നു.ഉത്ര,ഉത്തര,ഉത്തമ എന്നിവരുടെ കല്ല്യാണം കഴിഞ്ഞു.ഉത്രജയുടേത് റെഡിയാണ് ഉറപ്പിച്ചു കഴിഞ്ഞതുമാണ്.എന്നാല്‍ വരന് വിദേശത്തായതിനാലാണ് മറ്റ് മൂവര്‍ക്കൊപ്പം നടക്കാതിരുന്നത്.ഏക ആണ്‍തരിയായ ഉത്രജന്‍ കല്ല്യാണത്തിന് കുറച്ച് താമസമുണ്ടാകും.
ഈ വിവാഹത്തിന്റെ സന്തോഷം നടന് കൃഷ്ണ കുമാര്‍ പങ്കുവെച്ചതിങ്ങനെ-വളരെയധികം സന്തോഷം തന്ന വിവാഹചിത്രം.ഇവരുടെ ജനനം മുതല്‍ എന്തോ ഒരു പ്രത്യേക ബന്ധം ഈ കുടുംബവുമായുണ്ട്.നേരിട്ട് കണ്ടിട്ടില്ലെങ്കിലും എന്തോ ഒരടുപ്പം. ഇവരുടെ സുഖവും ദു:ഖവുമെല്ലാം കേരളത്തില്‍ ഇവരെ ഇഷ്ടപ്പെടുന്നവരുടേത് കൂടിയായിരുന്നു.
ഇന്ന് ഈ ചിത്രം കണ്ടപ്പോഴും എന്തെന്നില്ലാത്ത സന്തോഷം.ഉത്ര,ഉത്തര,ഉത്തമ,ഉത്രജ,ഉത്രജന്‍ ഇതില്‍ മൂന്ന് പേരുടെ വിവാഹമായിരുന്നു ഇന്നലെ. ഹൃദയം നിറഞ്ഞ വിവാഹമംഗളാശംസകള്‍.
ഇവരുടെ അമ്മ രമാദേവിയാണ് ഇന്നത്തെ താരം.രമാദേവിക്ക് എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകള്‍.
നടന് കൃഷ്ണകുമാര്‍ സിന്ധു ദമ്പതികള്‍ക്കും നാല് പെണ്‍കുട്ടികളാണ്.അഹാന,ഇഷാനി,ദിയ,ഹന്‍സിക.
ഫിലീം കോര്‍ട്ട്.