വലിയ സന്തോഷവാര്‍ത്ത നമ്മുടെ ജഗതി ശ്രീകുമാര്‍-പൂര്‍വ്വാധികം ശക്തിയില്‍ വരും.
ആരും കേള്‍ക്കാന്‍ കൊതിക്കുന്ന ആ വലിയ വാര്‍ത്ത ഇതാ എത്തിയിരിക്കുന്നു.മലയാളികളുടെ ഏറ്റവും പ്രിയങ്കരനായ നടന് അമ്പിളിച്ചേട്ടനെന്ന് സ്നേഹത്തോടെ വിളിക്കുന്ന ജഗതി ശ്രീകുമാര്‍ ഒരു മടങ്ങി വരവിന്റെ പാതയില്‍ എത്തിയിരിക്കുന്നു.ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത് താരത്തിന്റെ മകന് രാജ്കുമാറാണ്.
ഒരത്ഭുതം സംഭവിച്ചു.പെട്ടെന്ന് ഒരു ദിവസം പപ്പ പഴയത് പോലെ തിരിച്ചുവരാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ തങ്ങളോട് പറഞ്ഞതായി രാജ്കുമാര് വ്യക്തമാക്കുന്നു.നല്ല ലക്ഷണമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.വളരെ പതുക്കെയാണെങ്കിലും
ആരോഗ്യത്തില്‍ പുരോഗതിയുണ്ടാകുന്നുണ്ട്.സന്തോഷമാണെങ്കിലും ദു:ഖമാണെങ്കിലും പപ്പ അത് പരമാവധി പ്രകടിപ്പിക്കുന്നുണ്ട്.വീണ്ടും ക്യാമറക്ക് മുന്നിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ട്.
2012 ലായിരുന്നു ലൊക്കേഷനിലേക്കുള്ള കാര്‍ യാത്രക്കിടയില്‍ കോഴിക്കോട് യൂണിവേഴ്സിറ്റിക്ക് സമീപത്ത് വെച്ച് ഡിവൈഡറിലിടിച്ച് അപകടമുണ്ടായതും ജഗതി ചേട്ടന് ദൈവാധീനം കൊണ്ട് തലനാരിഴക്ക് രക്ഷപ്പെടുന്നതും.
വീല്‍ചെയറിലാണെങ്കിലും ഇപ്പോള്‍ വലിയ മാറ്റമാണ് താരത്തിനുള്ളത്.രണ്ടായിരത്തിനടുത്ത് സിനിമകളില്‍ അഭിനയിച്ച ജഗതി ശ്രീകുമാറിനെ കവച്ച് വെക്കാന്‍ ഇന്നും ആരും ജന്മമെടുത്തിട്ടില്ല എന്നതാണ് സത്യം.
പ്രാര്‍ത്ഥിക്കുക നമുക്ക് തിരിച്ചുവേണം ഈ ഇതിഹാസ താരത്തെ ഇനിയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും.
ഫിലീം കോര്‍ട്ട്.