നടി അംബിക ചികിത്സിക്കാന്‍ പണമില്ലാതെ നരകിക്കുന്നു-ജോജു ഒരു ലക്ഷം നല്കി.
ഒരു തുള്ളി മരുന്നിന് വകയില്ലാതെ വലയുന്നവര്‍ ഏറെയാണ്.
അഭിനയരംഗത്തുള്ളവര്‍ ഇതു പോലെ കഷ്ടപ്പെടുന്നതിന്റെ നേര്
ചിത്രങ്ങള്‍ നമുക്ക് മുന്നില്‍ ഒത്തിരിയുണ്ട്.തൊടുപുഴ വാസന്തിയെല്ലാം അവസാന നിമിഷം എങ്ങനെയെങ്കിലും ഒന്നുമരിച്ചു കിട്ടിയാല്‍ മതിയെന്നാശിച്ചുപോയിരുന്നത്രേ.ചെറുതും വലുതുമായ വേഷങ്ങളില്‍ നാനൂറിലേറെ ചിത്രങ്ങളിലാണ് തൊടുപുഴ വാസന്തി അഭിനയിച്ചത്.അവസാനം ജീവന് നിലനിര്‍ത്താനുള്ള മരുന്നിന് വേണ്ടി യാചിക്കേണ്ടി വന്നത് വലിയ ദുരന്തമായി.അതുപോലെയിതാ നടി അംബിക റാവുവിന്റെ ദുരവസ്ഥയും പുറത്തെത്തിയിരിക്കുന്നു.കിഡ്നി സംബന്ധമായ അസുഖത്തിനാണ് ചികിത്സാ സഹായം വേണ്ടത്.ഫെയ്സ് ബുക്ക് പേജിലൂടെയായിരുന്നു സഹായമഭ്യര്‍ത്ഥന.
സിനിമ പ്രാന്തന് എന്ന പേജില്‍ ഇത്തരത്തിലൊരു വാര്‍ത്ത വന്നത്
സംവിധായകനും നടനുമായ സാജിദ് യാഹിയയാണ് നടന് ജോജു
ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.ഇതുവരെ നല്ലവരായ സുഹൃത്തുക്കളായിരിന്നു അംബികയെ സഹായിച്ചത്.
വിവരമറിഞ്ഞ ജോജു ഒരു ലക്ഷം രൂപ അവരുടെ ചികിത്സക്കായ്
കൊടുത്തു.തികയില്ലെങ്കിലും ഈ വലിയ സഹായത്തിനുമുണ്ടൊരു വില.ഒപ്പമുള്ളവരെ സഹായിക്കുന്നത് ഉത്തരവാദിത്വമായി കരുതുന്ന
ജോജുവിനെ പോലെയുള്ള താരങ്ങള്‍ ഇനിയും മുന്നോട്ടു വരണം.
കുമ്പളങ്ങി നൈറ്റസിലൂടെയാണ് അംബിക റാവു ശരിക്കും താരമായത്.സിനിയുടെയും ബോബിമോളുടെയും അമ്മ വേഷം അനശ്വരമാക്കിയത് അംബികയായിരുന്നു.
സഹായിക്കുക,പ്രാര്‍ത്ഥിക്കുക അസുഖം വേഗം മാറട്ടെ.
ഫിലീം കോര്‍ട്ട്.