ഇഷ്ട താരദമ്പതികളുടെ മകളിതാ നായികയായി അരങ്ങേറിയിരിക്കുന്നു.
താരങ്ങള്‍ അവരുടെ പുത്രിമാരെ അഭിനയിക്കാന്‍ വിടില്ലെന്ന് പലരും
ആക്ഷേപം ഉന്നയിക്കാറുണ്ട്.എന്നാല്‍ അത്തരത്തിലൊന്നുമില്ല
മക്കള്‍ക്ക് റേഞ്ചുണ്ടെങ്കില് അവര്‍ അഭിനയിക്കാനും വരുമെന്ന്
പലരും പറഞ്ഞിട്ടുണ്ട്.
മോഹന്‍ലാലിന്റെ മകള്‍ വിസ്മയക്ക് കമ്പം ആയോധന കലകളോടാണ്.മായ അതിന്റെ വീഡിയോകള്‍ പുറത്ത് വിടാറുമുണ്ട്.ജയറാമിന്റെ മകള്‍ മാളവിക അച്ഛനൊപ്പം ഒരു ജുവല്ല്വറിയുടെ പരസ്യത്തില്‍ അഭിനയിച്ചു.മമ്മുട്ടിയുടെ മകള്‍ ഏതോ കാലം വിവാഹം കഴിച്ച് പോയതാണ്. സുരേഷ് ഗോപിയുടെ പെണ്മക്കള്ക്കും അഭിനയത്തോട് വലിയ താത്പര്യമില്ല.
എന്നാല്‍ ഇവരുടെയെല്ലാം ആണ്മക്കള് പല ഭാഷകളിലായി അഭിനയിച്ചു കഴിഞ്ഞു.നടന് കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളും അഭിനയ രംഗത്ത് സജീവമാണ്.നടി മേനകയുടെ മകള്‍ കീര്‍ത്തി ലിസിയുടെ മകള്‍ കല്ല്യാണി ഇവരെല്ലാം നായികമാരായി വിലസ്സുന്ന സിനിമയിലേക്ക് നായികയായി എത്തിയിരിക്കുന്നത് നടന് നവാസിന്റെയും ഭാര്യയും നടിയുമായിരുന്ന രഹ്നയുടെയും മകള്‍
നഹറിന്‍ നവാസാണ് കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലാണ് നഹറിന്‍ അരങ്ങേറുന്നത്.
ഈ ചിത്രത്തില്‍ നസീമ എന്ന കഥാപാത്രമായി അഭിനയിക്കുന്ന
നഹറിനൊപ്പം ദുര്‍ഗ്ഗ കൃഷ്ണയും അഭിനയിക്കുന്നുണ്ട്.ജയ്ജിഥിന്
പ്രകാശാണ് സംവിധാനം.ദിനേശ് നീലകണ്ഠന് തിരക്കഥ.OTT റിലീസായി ചിത്രം ജനുവരി എട്ടിനെത്തി.സിനിമയില്‍ ഒന്നിച്ചഭിനയിച്ച ശേഷം നവാസും രഹ്നയും വിവാഹിതരാവുകയായിരുന്നു.ഈ താരങ്ങളുടെ മകള്‍ നഹറിന്‍ നവാസ് ഉയരങ്ങളിലെത്തട്ടെ..
ഫിലീം കോര്‍ട്ട്.