കെ.വി.ആനന്ദിന്റെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തി പ്രമുഖ താരങ്ങള്‍-മോഹന്‍ലാല്‍,പൃഥ്വിരാജ്………
കെ.വി ആനന്ദിന്റെ വിയോഗത്തില്‍ സങ്കടം താങ്ങാനാവാതെ സിനിമ പ്രവര്‍ത്തകര്‍.അന്തരിച്ച നടന്,ഛായാഗ്രാഹകന്‍ കെ.വി ആനന്ദിനെ അനുസ്മരിച്ച് സിനിമ പ്രവര്‍ത്തകര്‍.പ്രിയദര്ശന്,മോഹന്‍ലാല്‍,പൃഥ്വിരാജ്,ജീവ, ഗൗതമി തുടങ്ങി ഒട്ടനവധി പേര് കെ.വി. ആനന്ദിന് ആദരാഞ്ജലികള്‍ നേര്‍ന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ 3 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
പ്രിയദര്‍ശന്റെ തേന്മാവിന് കൊമ്പത്തിലൂടെയാണ് കെ.വി ആനന്ദ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്.1994ല്‍ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കി.കെ.വി.ആനന്ദിന്റെ വിയോഗ വാര്‍ത്ത അതിയായ ഞെട്ടലും ദു:ഖവും ഉണ്ടാക്കുന്നു ആദരാഞ്ജലികള്‍ എന്ന് പ്രിയദര്ശന് കുറിച്ചു.തേന്മാവിന് കൊമ്പത്ത്,മിന്നാരം ചന്ദ്രലേഖ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അദ്ദേഹം ഒടുവില്‍ സംവിധാനം ചെയ്ത കാപ്പാന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു.സൂര്യ നായകനായ കാപ്പാന് 2019ലാണ് പുറത്തിറങ്ങിയത്.
നമ്മുടെ കാഴ്ചയില്‍ നിന്നും മറഞ്ഞു എന്നാല്‍ ഹൃദയത്തില്‍ നിന്നും പോവില്ല താങ്കളുടെ ആത്മാവിന് നിത്യശാന്തി എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.
പൃഥ്വിരാജിനെ ആദ്യമായി തമിഴ് സിനിമയിലേക്ക് കൊണ്ട് വരുന്നത് കെ.വി.ആനന്ദാണ്.കനാകണ്ടേന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് പൃഥ്വിവിന്റെ തമിള്‍ അരങ്ങേറ്റം.തന്റെ കരിയറില്‍ കെ.വി.ആനന്ദിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് പൃഥ്വി കുറിച്ചു.
കെ.വി. ആനന്ദിന്റെ മൂന്നാമത്തെ സംവിധാന സംരംഭമായ ‘കോ’ എന്ന ചിത്രത്തില്‍ ജീവയായിരുന്നു നായകന്. മികച്ച വിജയമാണ് ചിത്രം നേടിയത്.പ്രിയ സംവിധായകന്റെ വിയോഗത്തില്‍ അതിയായ ദു:ഖമുണ്ടെന്നും അത് വാക്കുകള്‍ക്ക് അതീതമാണെന്നും ജീവ കുറിച്ചു.
കെ.വി ആനന്ദിന്റെ വിയോഗം വലിയ നഷ്ടമാണെന്ന് ഗൗതമിയും കുറിച്ചു.
ആദരാഞ്ജലികളോടെ ,
ഫിലീം കോര്‍ട്ട്.