ലോക്ക്ഡൗണ്‍ സമയത്ത് നടി അഹാന മാസ്കില്ലാതെ കാറില്‍ പാട്ടും വെച്ച് പോയത് എങ്ങോട്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ യുവനടിമാരില്‍ ഒരാളാണ് അഹാന കൃഷ്ണ.ലോക്ക്ഡൗണ്‍ സമയത്തും തന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങള്‍ അഹാന സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചു.ഇപ്പോഴിതാ പാട്ട് ആസ്വദിച്ച് ഡ്രൈവ് ചെയ്യുന്ന ഒരു വീഡിയോ ആണ് പങ്കുവെച്ചത്.ഉറുമി സിനിമയിലെ വടക്ക് വടക്ക് കൊട്ടണ് കൊട്ടണ് എന്ന ഗാനം പാടികൊണ്ടാണ് ഡ്രൈവിംഗ്.ഇനി അങ്ങോട്ട് ഇങ്ങോട്ട് ഇങ്ങനെ എന്നാണാവോ എന്നാണ് വീഡിയോക്കൊപ്പം അഹാന കുറിച്ചത്.
അതേ സമയം ലോക്ക്ഡൗണ്‍ സമയത്ത് ഇത് എങ്ങോട്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.അഹാനയെ പോലെ ഡ്രൈവ് ചെയ്ത് പോകാന്‍ കൊതിയാകുന്നുവെന്നും ചിലര്‍ കുറിച്ചു.
ചിലരാകട്ടെ താരം മാസ്ക് ധരിക്കാത്തതിലും ലോക്ക്ഡൗണ്‍ സമയത്ത് പുറത്ത് കറങ്ങി നടക്കുന്നതിലും വിമര്‍ശനം അറിയിച്ചു.കഴിഞ്ഞ ദിവസം സാരിയിലുള്ള തന്റെ പുത്തന്‍ ചിത്രങ്ങള്‍ അഹാന സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. സാരിയില്‍ അഹാനയെ കാണാന്‍ വളരെ ഭംഗിയുണ്ടെന്നാണ് ചിത്രത്തിന് പേളിമാണി നല്കിയ കമന്റ്.
ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വെഫ്റര് ഫിലീംസിന്റെ ഏറ്റവും പുതിയ ചിത്രമായ ‘അടി’യിലാണ് അഹാന ഏറ്റവും ഒടുവിലായി അഭിനയിക്കുന്നത്.ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അഹാനക്ക് കോവിഡ് സ്ഥിരീകരിച്ചു.പിന്നീട് താരം രോഗമുക്തയായി.ഷെന്‍ ടോം,ചാക്കോ,അഹാനകൃഷ്ണ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാതി അവതരിപ്പിക്കുന്നത്.
വരനെ ആവശ്യമുണ്ട്,മണിയറയിലെ അശോകന്, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അടി’. ലില്ലി,അന്വേഷണം എന്നീ ചിത്രങ്ങള്‍ ഒരുക്കിയ പ്രശോഭ് വിജയനാണ് അടി സംവിധാനം ചെയ്യുന്നത്.രതീഷ് രവിയാണ് അടിക്ക് തിരക്കഥ ഒരുക്കുന്നത്.
ഫിലീം കോര്‍ട്ട്.