ഏഴ് വര്‍ഷം വിവാഹമോചിതരായ ഇഷ്ട താരങ്ങള്‍ വീണ്ടും ഒന്നിച്ചു.
ഇതില്‍ കവിഞ്ഞ ഒരു സന്തോഷം ആരാധകര്‍ക്ക് വേറെ എന്താണ്.നീണ്ട പ്രണയത്തിനൊടുവിലായിരുന്നു നടി പ്രിയാരാമനും വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടന് രഞ്ജിത്തും വിവാഹിതരായത്.പല എതിര്‍പ്പുകള്‍ വീട്ടുകാര്‍ ഉന്നയിച്ചെങ്കിലും പ്രണയത്തില്‍ മതിമറന്ന ഇരുവരും 1999ല്‍ വിവാഹിതരായി.രണ്ട് ആണ് കുട്ടികള്‍ ഈ ദമ്പതികള്‍ക്ക് ഉണ്ടായി.ആദിത്യ റാവുവും ആകാശ് റാവുവും.
എവിടെയോ താളം തെറ്റിയ കുടുംബ ബന്ധം ഇരുവരും രണ്ടായിരത്തി പതിനാലില്‍ അവസാനിപ്പിച്ചു.മക്കളുടെ ഉത്തരവാദിത്വം പ്രിയ ഏറ്റെടുത്തു.1999ല്‍ നേസം പുതുസു എന്ന ചിത്രത്തിനിടെയായിരുന്നു പ്രണയവും വിവാഹവും.വേര് പിരിയലിന്റെ ഏഴ് വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് വലിയൊരു തീരുമാനം വന്നത്.നവ മാധ്യമത്തില്‍ രഞ്ജിത്താണ് ഫോട്ടോയും കുറിപ്പും പങ്കുവെച്ചത്.22ാം വിവാഹവാര്‍ഷികമാണ് കഴിഞ്ഞത്.പ്രിയക്കൊപ്പമുള്ള ഫേട്ടോ പങ്കുവെച്ച് കുറിച്ചതിങ്ങനെ-‘ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം മനോഹരമായിരിക്കുന്നു’.
നന്നായി വേര്‍പിരിഞ്ഞിരിക്കുന്ന മറ്റ് താരദമ്പതികള്‍ക്ക് പ്രചോദനമാകട്ടെ ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ……
ഫിലീം കോര്‍ട്ട്.