ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരന്‍!!!….എങ്ങനെ ഉണ്ടാക്കി എന്നല്ലെ.
മാട്ടുപ്പെട്ടിമച്ചാന്‍,മായാമോഹിനി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ജോസ് തോമസ്.മൂന്നര പതിറ്റാണ്ടായി നിരവധി സിനിമകളില്‍ സഹ സംവിധായകനായും ജോസ് തോമസ് പ്രവര്‍ത്തിച്ചു.ബാലു കിരിയത്തിന്റെ സംവിധാന സഹായിയായി സിനിമ ജീവിതം ആരംഭിച്ച ജോസ് തോമസ് സിബി മലയില്‍ അടക്കമുള്ള സംവിധായകര്‍ക്കൊപ്പവും നിരവധി ചിത്രങ്ങളുടെ ഭാഗമായി.ഇപ്പോളിത കമലദളം എന്ന ചിത്രത്തിലെ ലൊക്കേഷന്‍ അനുഭവം തന്റെ യൂടൂബ് ചാനലിലൂടെ പങ്കുവെക്കുകയാണ് ജോസ് തോമസ്.
ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് വീഡിയോ.സിനിമാവൃത്തങ്ങളിലെ ചില അസൂയാലുക്കള്‍ പറയാറുണ്ട്.മോഹന്‍ ലാലിന്റെ ഡ്രൈവറായി വന്ന ആന്റണി ഇന്ന് ശത കോടീശ്വരനാണെന്ന്.കമലദളം എന്ന സിനിമയിലെ ഒരു അനുഭവം പറയാം.ഞാന്‍ ആ ചിത്രത്തിന്റെ സഹസംവിധായകനാണ്.ചിത്രത്തില്‍ ഏതെങ്കിലും ഒരു സീനില്‍ അഭിനയിക്കണമെന്ന് ആന്റണിക്ക് വലിയ ആഗ്രഹം.എന്നോട് അത് പറയുകയും ചെയ്തു. പക്ഷെ സീന്‍ അറിഞ്ഞപ്പോള്‍ ആന്റണി മടിച്ചു.കാരണം അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം.ലാല്‍ സാറിന്റെ മുഖത്ത് നോക്കി അങ്ങനെ വിളിക്കാന്‍ തനിക്ക് ആവില്ല എന്ന് ആന്റണി പറഞ്ഞു.മോഹന്‍ ലാലിനെ സുഖിപ്പിക്കാന്‍ ആയിരിക്കാം എന്നാണ് ഞാന്‍ അന്ന് വിചാരിച്ചത്.ഒടുവില്‍ സിബി സാറുമായി ആലോചിച്ച് വേണ്ടത് ചെയ്തു.പക്ഷെ പിന്നീട് എനിക്ക് മനസ്സിലായി മോഹന്‍ലാലിന് മുന്നില്‍ അന്ന് എങ്ങനെയായിരുന്നെന്നോ അത്പോലെ തന്നെയാണ് ഇന്നും ആന്റണി.അങ്ങനെയുള്ള ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലെ അത്ഭുതമുള്ളൂ.
ഫിലീം കോര്‍ട്ട്.