നടനും നര്‍ത്തകനുമായ ശിവയും മരിച്ചു, വിട നല്കാന് പ്രമുഖ താരങ്ങള്‍, എന്നും കണ്ണീര് തന്നെ….
കൊറോണ കാലം കൊണ്ടു പോകുകയാണ് പലരെയും. വകഭേദങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു ഇനിയെന്താകുമെന്ന് കണ്ടറിയണം. സിനിമക്ക് ഒരുനഷ്ട്ടം കൂടി സംഭവിച്ചിരിക്കുന്നു പ്രശസ്ത കൊറിയോഗ്രാഫര്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു 72 വയസ്സായിരുന്നു.
കോവിഡ് ബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ആയിരുന്നു അന്ത്യം. നവംബര്‍ ആദ്യ വാരമാണ് ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് മാസ്റ്ററിന്റെ ആശുപത്രി ചെലവുകള്‍ നടന്മാരായ സോനൂ സൂദും ധനുഷും ഏറ്റെടുത്തിരുന്നു.
അദ്ദേഹത്തിന്റെ മൂത്ത മകനും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.അസിസ്റ്റന്റ് കോറിയോഗ്രാഫറായാണ് ശിവശങ്കര്‍ സിനിമയിലെത്തുന്നത്. കുരുവിക്കൂട്, സട്ടൈ ഇല്ലാത്ത പമ്പരം, മണ് വാസനൈ തുടങ്ങിയ ചിത്രങ്ങളിലൂടെ നൃത്തസംവിധായകനായി. എണ്ണൂറോളം സിനിമകള്‍ക്ക് അദ്ദേഹം നൃത്ത സംവിധാനം ചെയ്തിട്ടുണ്ട്..തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്മദരാസ, എസ്എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ, ധീരാ, അരുന്ധതി, സൂര്യവംശം തുടങ്ങി നിരവധി ചിത്രങ്ങളിലെ ഹിറ്റ്ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് മാസ്റ്ററായിരുന്നു.
മഗധീരയിലെ നൃത്തസംവിധാനത്തിന് ആ വര്‍ഷത്തെ ദേശീയ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുമുണ്ട് ശിവശങ്കര്‍. 800 ല്‍ അധികം സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു എന്നിട്ടും അവസാനം മരുന്നിനു പോലും പണമില്ലാതെ നരകിച്ചു മരിക്കേണ്ടിവന്നു എന്നുകേള്‍ക്കുമ്പോഴാണ് സിനിമയില്‍ ജീവിക്കുന്നവരുടെ യഥാര്‍ത്ഥ ജീവിതം എന്തെന്ന് മനസ്സിലാകുക… ആദരാഞ്ജലികളോടെ FC