ഗായിക മഞ്ജരി വിവാഹിതയാകുന്ന.. വിദേശത്ത് തനിക്കൊപ്പം പഠിച്ച ജെറിന് താലി ചാര്‍ത്തും……..
മലയാളത്തിന്റെ ഇഷ്ട ഗായിക വിവാഹിതയാകുകയാണ്, വൈകിയാണ് തീരുമാനമെത്തിയത്, 36 വയസ്സായി നമ്മുടെ മഞ്ജരിക്ക് കൂടെയുള്ള ആളായിട്ടും എന്തേ വൈകിയതെന്നാണ് ചോദ്യം എന്തായാലും കല്ല്യാണം നടക്കുകയാണല്ലോ അതിന്റെ സന്തോഷം ആരാധകര്‍ക്കുമുണ്ട്. പത്തനംതിട്ട സ്വദേശിയാണ് ജെറിന്. വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടക്കുന്നത്. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ഗോപിനാഥ് മുതുകാട് മാജിക് അക്കാദമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വിരുന്ന് സല്‍ക്കാരം.
ബാല്യകാലം മുതല്‍ മഞ്ജരിയുടെ സുഹൃത്താണ് ജെറിന്. മസ്കറ്റിലെ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ജെറിന്. മഞ്ജരിക്കും ജെറിനും ആദ്യമേ വിവാഹാശംസകള്‍ നേരുന്നു FC