ഇങ്ങനെ നഗ്നത പ്രദര്‍ശനം നടത്തിയാല്‍ കൂടുതല്‍ പണം സമ്പാദിക്കാം.. അഭയ ഹിരണ്മയിയുടെ ഇരുത്തം…
ഒരു രക്ഷയുമില്ല വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്ന നിലയിലാണ് ചില നവമാധ്യമത്തെ ഉപയോഗിക്കുന്നത്, സമൂഹമാധ്യമത്തില്‍ തനിക്കെതിരെ വന്ന മോശം കമന്റിനോടു ശക്തമായി പ്രതികരിച്ച് ഗായിക അഭയ ഹിരണ്മയി. കമന്റ് രേഖപ്പെടുത്തിയ ആളുടെ പ്രൊഫൈലിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവച്ചാണ് ഗായികയുടെ പ്രതികരണം. സാജിദ് അബ്ദുള്‍ ഹമീദ് എന്ന അക്കൗണ്ടില്‍ നിന്നാണ് അഭയയ്ക്കെതിരെ മോശം കമന്റ് വന്നത്. ‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…’ എന്നായിരുന്നു കമന്റ്.
പിന്നാലെ സാജിദിനുള്ള മറുപടിയുമായി അഭയ ഹിരണ്മയി രംഗത്തെത്തി. ‘സ്ത്രീകള്‍ക്ക് വഴി പിഴക്കാനുള്ള മാര്‍ഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അപഗ്രഥിച്ചു വിശകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകള്‍ അപഗ്രഥനം നടത്തി വിമര്ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയും മുഴുവന്‍ സാംസ്കാരിക ഉന്നമനം അദ്ദേഹത്തില്‍ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കില് അതു തീര്‍ത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും’, അഭയ കുറിച്ചു. പോസ്റ്റ് ചര്‍ച്ചയായതോടെ നിരവധി പേരാണ് അഭയയെ പിന്തുണച്ചു രംഗത്തെത്തുന്നത്. മുന്‍പും തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടു ശക്തമായ ഭാഷയില്‍ തന്നെ അഭയ പ്രതികരിച്ചിട്ടുണ്ട്. ഗായികയുടെ വസ്ത്രധാരണം ചൂണ്ടിക്കാണിച്ചാണ് പലരും വിമര്‍ശനങ്ങളുമായി എത്തുന്നത്. എന്നാല്‍ തനിക്ക് ഏറ്റവും സൗകര്യപ്രദമായ എന്ത് വസ്ത്രവും താന്‍ ധരിക്കുമെന്ന് മുന്‍പ് അഭിമുഖങ്ങളിലുള്‍പ്പെടെ അഭയ വെളിപ്പെടുത്തിയിരുന്നു. വസ്ത്രധാരണം വ്യക്തിസ്വാതന്ത്ര്യമാണെന്നു ചൂണ്ടിക്കാണിച്ച് വിമര്‍ശകര്‍ക്കെതിരെ അഭയയുടെ സ്നേഹിതരും രംഗത്തെത്താറുണ്ട്. FC