സീരിയല്‍ നടി അപര്‍ണയുടെ മരണം എങ്ങനെവിശ്വസിക്കണമെന്നറിയാതെ താരങ്ങളും ആരാധകരും…
വല്ലാത്തൊരു നഷ്ടം എന്തിനിതു ചെയ്തു.. സിനിമാ സീരിയല്‍ താരം അപര്‍ണ നായരെ കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. വൈകിട്ട് ഏഴരയോടെയാണ് താരത്തെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായി വിവരമുണ്ട്.
കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. താരത്തിന്റെ ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക. നടി അഭിനയിച്ച സിനിമകള്‍ മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായന്‍സ്, കോടതി സമക്ഷം ബാലന് വക്കീല്‍, കല്‍ക്കി തുടങ്ങിയവയാണ്, ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നടി അപര്‍ണ നായരുടെ മരണത്തില്‍ നടുക്കം മാറാതെ താരങ്ങളും പ്രേക്ഷകരും. മരണത്തിനു തൊട്ടു മുന്‍പ് പോലും അപര്‍ണയുടെ പേജില്‍ സന്തോഷത്തിന്റെ ചിത്രങ്ങള്‍ മാത്രം. ഫെയ്സ്ബുക്കില്‍ സജീവമല്ലെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ തന്റെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി അപര്‍ണ പങ്കുവയ്ക്കാറുണ്ടായിരുന്നു.
അഭിനേത്രി എന്ന നിലയിലല്ല, ഒരു ഭാര്യയും അമ്മയും എന്ന നിലയില്‍ മാത്രമേ അപര്‍ണയെ ഈ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കൂ. ”എന്റെ ഉണ്ണി കളി പെണ്ണ്” എന്ന അടിക്കുറിപ്പോടെ മകളുടെ ചിത്രമായിരുന്നു അപര്‍ണ അവസാനമായി പങ്കുവച്ചത്. അതും മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ്. അതിനു തൊട്ടു മുന്‍പായി കാണുന്നത് പ്രസന്നവദനയായി, സാരി അണിഞ്ഞുള്ള അപര്‍ണയുടെ കുറച്ചേറെ ചിത്രങ്ങളുള്ള ഒരു റീല്‍സ് വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ആദരാഞ്ജലികളോടെ.. FC