എന്റെ ജീവിതത്തിലേക്ക് കടന്നു കയറി മാധ്യമങ്ങള്‍.. പുതിയ ഭാര്യ എലിസബത്ത് ഏറ്റവും മികച്ചവള്‍.. നടന് ബാല…..
ഒരു മനുഷ്യനെ എങ്ങനെയെല്ലാം തകര്‍ക്കാന്‍ കഴിയുമെന്ന് പിന്നെയും പിന്നെയും തെളിയിക്കുകയാണ് അമൃതയുമായി പിരിഞ്ഞപ്പോള്‍ തുടങ്ങിയതാണ് നടന് ബാലക്കെതിരെയുള്ള വേട്ട. വീണ്ടും വിവാഹം കഴിച്ചു അതിനുശേഷവും അദ്ദേഹത്തിനെ പല മാധ്യമങ്ങളും വെറുതെ വിടുന്നില്ല രണ്ടാം ഭാര്യ എലിസബത്തുമായി സുഖത്തിലല്ല എന്നാണ് പുതിയ തട്ടിവിടല്‍ അതിനെതിരെയും ബാല രംഗത്തെത്തി.
തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ക്ക് കാരണം മാധ്യമങ്ങളാണെന്ന് നടന് ബാല. കുടുംബ ജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണെന്ന് ബാല ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു. കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റ് പോയി. ഇപ്പോള്‍ തന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി.
ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്. കുറച്ച് മനസ്സമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാല്‍ സംസാരിച്ചാല്‍ ശരിയാകില്ല- ബാല പറഞ്ഞു. ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു.. തുടര്‍ന്നാണ് നടന് പ്രതികരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം, മുന്നേ ടിനിടോമും, പിഷാരടിയും പരിഹസിച്ചതിനെതിരെയും ബാല രോക്ഷത്തോടെ പ്രതികരിച്ചിരുന്നു FC