ആശുപത്രി ശസ്ത്രക്രിയ വിശ്രമം വീണ്ടുമിതാ നടന് ബാല.. ജിമ്മില്‍ കളിക്കുകയാണ് ആരോഗ്യം വീണ്ടെടുക്കാന്‍…
ആശങ്കയോടെ കടന്നു പോയ സമയങ്ങള്‍, പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞ് വന്ന അപേക്ഷകള്‍.. അടിയന്തിരമായി ആദ്യ ഭാര്യയെയും മകളെയും കാണാനുള്ള അഭ്യര്‍ത്ഥന.. എല്ലാ ദുരിതവും തരണം ചെയ്ത് ബാല മടങ്ങിയെത്തി ജിമ്മില്‍ വര്‍ക്ഔട്ട് നടത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് തരാം, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞുള്ള 57-ാം ദിവസമാണ് താരം ജിമ്മിലെത്തിയിരിക്കുന്നത്. കാഴ്ചക്കാര്‍ക്ക് പ്രചോദനമേകുന്ന ഈ വീഡിയോയ്ക്ക് നിരവധി ആരാധകരാണ് കമെന്റുമായി എത്തുന്നത്.
ബാലയുടെ ഈ തിരിച്ചുവരവ് ആഗ്രഹിച്ചുവെന്ന് ചിലര്‍ കുറിച്ചു. ‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകവുമാണെന്ന് ബാല കുറിച്ചു. പക്ഷേ താന്‍ ഇത് ഉപേക്ഷിക്കാന്‍ പോകുന്നില്ലെന്നും ഒരിക്കലും തോറ്റു കൊടുക്കരുതെന്നും ബാല വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 57-ാം ദിവസം എന്നും നടന് വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിട്ടുണ്ട്. കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു ബാല.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉണ്ണി മുകുന്ദന് നായകനായെത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനമായി അഭിനയിച്ചത്. അസുഖബാധിതനായിരുന്ന സമയത്ത് പ്രാര്‍ഥനകളുമായി ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് ബാല നേരത്തെ എത്തിയിരുന്നു. ജന്മദിനത്തില് ലക്ഷക്കണക്കിനാളുകള്‍ തന്നെ സ്നേഹിക്കുന്ന കാര്യം തിരിച്ചറിഞ്ഞുവെന്ന് ബാല പറഞ്ഞു. ഒരുപാട് കുട്ടികള്‍ തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു എന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ബാല അറിയിച്ചു. FC