സീരിയല്‍ നടന് റെയ്ജന് കോഴിക്കോട്ടുകാരി ശില്പയെ രജിസ്ട്രോഫീസില് വെച്ച് കെട്ടിയത് ഈ കാരണത്താല്‍……
വിവാഹം കഴിഞ്ഞിട്ട് മാസങ്ങളായി പക്ഷെ ഇന്നും ചിലര്‍ ചോദിക്കുന്നു റെയ്ജന് കല്ല്യാണം നടത്തിയത് രജിസ്ട്രോഫീസില് വെച്ച് എന്തിനു കെട്ടിയെന്ന് കാരണം ഇതാണ്, രണ്ടു പേരും വ്യത്യസ്ത മതവിശ്വാസം പിന്തുടരുന്നവര് ആയതുകൊണ്ടാണ് രജിസ്റ്റര്‍ വിവാഹം ചെയ്തതെന്നു നടന് റെയ്ജന് രാജന്. വിവാഹവുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നുവെന്ന് വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ റെയ്ജന് വ്യക്തമാക്കി.
കോഴിക്കോട് സ്വദേശി ശില്പ ജയരാജ് ആണ് റെയ്ജന്റെ വധു. ഇരുവരും സുഹൃത്തുക്കളായിരുന്നു. ”ഞങ്ങളുടേത് ഹിന്ദു-ക്രിസ്ത്യന്‍ വിവാഹമാണ്. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. ഞങ്ങള്‍ അങ്ങോട്ടും മാറുന്നില്ല, ഇങ്ങോട്ടും മാറുന്നില്ല. റജിസ്റ്റര്‍ ചെയ്യാം. അതാണ് ഞങ്ങള്‍ക്ക് ഇഷ്ടം. അത് ആദ്യമേ പരസ്പരം പറഞ്ഞിരുന്നു. അങ്ങോട്ട് മാറാം, ഇങ്ങോട്ട് മാറാം. അവിടെ നടത്താം. ഇവിടെ നടത്താം എന്നിങ്ങനെ പലര്‍ക്കും പല അഭിപ്രായം ഉണ്ടായിരുന്നു. അതൊന്നും വേണ്ട, ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ നില്ക്കട്ടെ. അതുകൊണ്ട് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു”- റെയ്ജന് പറഞ്ഞു.
വിവാഹ ശേഷം തൃശൂരിലെ ഹോട്ടലില്‍ സത്കാരം സംഘടിപ്പിച്ചു. ടെലിവിഷന്‍ രംഗത്തെ റെയ്ജന്റെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ഓഗസ്റ്റ് 26ന് തൃശൂരിലെ സബ് രജിസ്റ്റാര്‍ ഓഫീസിലായിരുന്നു ഇവരുടെ വിവാഹം. അപ്രതീക്ഷിതമായി തേടിയെത്തിയ റെയ്ജന്റെ വിവാഹവാര്‍ത്ത ആരാധകരെ അമ്പരപ്പിച്ചിരുന്നു.
മോഡലിങ്ങിലൂടെയാണ് റെയ്ജന് കരിയര്‍ തുടങ്ങുന്നത്. മകള്‍ സീരിയലിലൂടെ മിനിസ്ക്രീനിലെത്തി. ശേഷം ഒരു ഇടവേളയെടുത്ത് റെയ്ജന് ആത്മസഖിയിലൂടെ തിരിച്ചെത്തി. ഇതിലെ സത്യജിത്ത് ഐപിഎസ് എന്ന കഥാപാത്രം റെയ്ജന് നിരവധി ആരാധകരെ സമ്മാനിച്ചു. FC