യുവ നടന് റോഷന് സ്വന്തമാക്കിയത് ഒരുകോടിയുടെ പുത്തന്‍ BMW ഇനി കുതിപ്പിന്റെ കാലം…….
സിനിമകള്‍ ഹിറ്റാകുമ്പോള്‍ നടന്മാര്ക്കും വേഗത കൂടും ആ വേഗത്തിനൊപ്പം ഓടാന്‍ നടന് റോഷന് ഇതാ വേഗതയുടെ രാജകുമാരനായ BMW സ്വന്തമാക്കിയിരുന്നു, യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് റോഷന് മാത്യു. ‘അടി കപ്യാരേ കൂട്ടമണി’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ റോഷന് ‘ആനന്ദ’ത്തിലെ ഗൗതം എന്ന കഥപാത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് മൂത്തോണ്‍, കപ്പേള, സി യു സൂണ്‍, കുരുതി തുടങ്ങിയ സിനിമകളിലും വേറിട്ട കഥപാത്രങ്ങളിലൂടെ താരം ശ്രദ്ധേയനായി.
സിബി മലയില്‍ സംവിധാനം ചെയ്ത ‘കൊത്ത്’ ആണ് റോഷന്റെതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് റോഷന് ഇപ്പോള്‍. ഒപ്പം റോഷന്റെ മികച്ചൊരു വേഷവുമായി ‘ഒരു തെക്കന്‍ തല്ലുകേസും’ തിയേറ്ററുകളില്‍ ഉണ്ട്. ബോളിവുഡ് ചിത്രം ‘ഡാര്ലിംഗ്സ്’, വിക്രം നായകനായ തമിഴ് ചിത്രം ‘കോബ്ര’, തുടങ്ങിയവയിലും റോഷന്റെ ശ്രദ്ധേയ സാന്നിധ്യം ഉണ്ടായിരുന്നു. കൊത്തും തെക്കന്‍ തല്ലുകേസുമൊക്കെ തിയേറ്ററുകളില്‍ വിജയകരമായ പ്രദര്‍ശനം തുടരുമ്പോള്‍, തന്റെ സ്വപ്ന വാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷന് മാത്യു. ബിഎംഡബ്ല്യു 3 സീരീസ് 340 ഐ ആണ് റോഷന് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 89 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന് വില വരുന്നത്. ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു നാല് വകഭേദങ്ങളിലാണ് 3 സീരീസിനെ എത്തിക്കുന്നത്. 330ഐ സ്പോര്‍ട്ട്, 330ഐ എം സ്പോര്‍ട്ട്, 320ഡി ലക്ഷ്വറി എഡിഷന്, എം340ഐ എന്നിങ്ങനെ നാല് വകഭേദങ്ങള്‍ ഓഫറില്‍ ലഭ്യമാണ്. FC