സീരിയല്‍ നടന് ശബരിനാഥിന്റെ മരണം… നടന് സാജന് സൂര്യക്ക് കണ്ണീരുണങ്ങുന്നില്ല….

ആരോഗ്യവാനായിരുന്നു നല്ല രീതിയില്‍ ശരീരം നോക്കുന്നവനായിരുന്നു മുടങ്ങാതെ വ്യായാമവും, അതിനിടയില്‍ കുഴഞ്ഞു വീണുള്ള മരണം വിശ്വസിക്കാന്‍ ഇന്നും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും കഴിഞ്ഞിട്ടില്ല, നടന് ശബരിനാഥിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തില്‍ ഓര്‍മ്മക്കുറിപ്പുമായി സുഹൃത്തും നടനുമായ സാജന് സൂര്യ. 2018-ലെ റഷ്യന്‍ യാത്രക്കിടയില്‍ എടുത്ത ശബരിനാഥിന്റെ വീഡിയോടൊപ്പമാണ് സാജന് സൂര്യ ഓര്‍മ്മക്കുറിപ്പ് പങ്കുവെച്ചത്.ആ വീഡിയോയിലെ ‘സാജാ’ എന്ന വിളി കേള്‍ക്കുമ്പോള്‍ ശബരി ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നുമെന്ന് സാജന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ‘രണ്ട് വര്‍ഷം പോയത് അറിഞ്ഞു.
ഈ വീഡിയോ ഞങ്ങള്‍ 2018 മെയ് മാസം കുടുംബത്തോടൊപ്പം റഷ്യയില്‍ പോയപ്പോ എടുത്തതാ. ഇതില്‍ ചെറുതായി സ്ഥിരം എന്നെ വിളിക്കണതു പോലെ സാജാ.. .എന്നൊരു വിളി ഉണ്ട്. അത് കേള്‍ക്കുമ്പോ കൂടെയുണ്ടന്നൊരു വിശ്വാസം വരും.’-സാജന് കുറിച്ചു. 2020 സെപ്റ്റംബര്‍ 17ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ശബരീനാഥിന്റെ അന്ത്യം. കൂട്ടുകാര്‍ക്കൊപ്പം ഷട്ടില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. 43 വയസ്സായിരുന്നു.
പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് ഒടുവിലായി ശബരീനാഥ് അഭിനയിച്ചത്. സ്വാമി അയ്യപ്പന്, സ്ത്രീപഥം എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ആ ഓര്‍മ്മകളിലേക്ക് പനിനീര്‍പ്പൂക്കള്‍ സമര്‍പ്പിച്ചുകൊണ്ട്. FC