നടന് സൂരി ഓട്ടോ വിളിച്ചെത്തി ആരാധകന്റെ അമ്മയുടെ അസുഖവിവരമറിഞ്ഞ്.. ലളിതമായ ജീവിതം….
ഒരോട്ടോ വിളിച്ചു വന്നത് നടന് സൂരി ആദ്യം ആ ഗ്രാമത്തിലുള്ളവര്‍ക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ആരാധകന്റെ അമ്മയ്ക്ക് അസുഖമാണന്നറിഞ്ഞതോടെ അവരെത്തേടിയെത്തി തമിഴ് നടന് സൂരി. സൂരി അവിടേക്കെത്തുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മഹാതീരന്‍ എന്ന ആരാധക ന്റെ അമ്മയെ തേടിയായിരുന്നു താരത്തിന്റെ വരവ്. രോഗവിവരം അറിയാനിടയായ താരം അവരെ നേരില്‍ക്കാണാന്‍ എത്തിയതോടെ ആളുകളും ഓടിക്കൂടി. മധുരൈ ഭാഗ്യനാഥപുരത്താണ് മഹാതീരനും കുടുംബവും താമസിക്കുന്നത്. ഇവിടേക്ക് ആഡംബരങ്ങളൊന്നുമില്ലാതെ ഓട്ടോറിക്ഷയിലാണ് സൂരി എത്തിയത്. തീരന്റെ അമ്മയുടെ രോഗവിവരവും ചികിത്സയേക്കുറിച്ചും ചോദിച്ചറിഞ്ഞു.സൂരിയുടെ എളിമയ്ക്ക് കയ്യടിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ആരാധകന്റെ അമ്മയെ കാണാന്‍ കഴിഞ്ഞതില്‍ ഒരുപാട് അഭിമാനമുണ്ടെന്നും സൂരി പറഞ്ഞു. തുടര്‍ന്ന് ആരാധകനും കുടുംബത്തിനുമൊപ്പം ചിത്രവുമെടുത്തു. വന്ന അതേ ഓട്ടോയില്ത്തന്നെയാണ് സൂരി മടങ്ങിപ്പോയതും. തനിക്ക് ഒന്നുമില്ലാഞ്ഞിട്ടും അവര്‍ തന്നെ സ്നേഹിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുവെന്ന് സൂരി പറഞ്ഞു.
കോമഡി നടനായാണ് തമിഴില്‍ സൂരിയെത്തിയത്. എന്നാല്‍ പിന്നീട് തന്റേതായ സ്ഥാനം അടയാളപ്പെടുത്താനും സൂരിക്കായി. വെട്രിമാരന് സംവിധാനം ചെയ്ത വിടുതലൈയിലൂടെ സൂരി നായകനായും അരങ്ങേറ്റം നടത്തി. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ നേടിയിരുന്നു. വിജയ് സേതുപതി, ഭവാനി ശ്രീ, ഗൗതം മേനോന് തുടങ്ങിയവരായിരുന്നു മറ്റുവേഷങ്ങളില്‍. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഉടന്‍ റിലീസാവും FC