നടന് ശരത്തിന്റെ മരണം നേരിട്ടെത്തി നടന്മാരായ സൂര്യയും കാര്‍ത്തിയും.. കുടുംബത്തിനും ആശ്വാസം….
ഇതാണ് കരുത്താകുക ഒരാള്‍ നഷ്ടപ്പെട്ടാല്‍ ഒന്നും തീരില്ലെന്ന് കുടുംബത്തിന് പ്രതീക്ഷിക്കണമെങ്കില്‍ സഹപ്രവര്‍ത്തകര്‍ ഒപ്പമുണ്ടാകണം നടന് ശരത്ബാബുവിന്റെ മരണത്തില്‍ അനുശോചിക്കാന്‍ നേരിട്ടെത്തി സഹോദരങ്ങളായ നടന്മാര് സൂര്യയും, കാര്‍ത്തിയും മലയാളം ഉള്‍പ്പെടെ ഇരുനൂറിലേറെ തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച നടന് ശരത് ബാബുവിന് ആദരാഞ്ജലികളര്‍പ്പിച്ച് തെന്നിന്ത്യന്‍ സിനിമാ ലോകം.
71 വയസ്സായിരുന്നു. ആന്തരാവയവങ്ങളില്‍ അണുബാധയെത്തുടര്‍ന്ന് ഒരു മാസമായി അദ്ദേഹം ആശുപത്രിയിലായിരുന്നു. രജനികാന്ത്, സൂര്യ, കാര്‍ത്തി, ശരത് കുമാര്‍ തുടങ്ങിയവര്‍ ചെന്നൈയിലെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. സംസ്കാരം ചെന്നൈയില്‍ വച്ച് നടക്കും. ആന്ധ്രയിലെ അമദലവലസ സ്വദേശിയായ സത്യം ബാബു ദീക്ഷിതലു 1973 ല്‍ ‘രാമരാജ്യം’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് തിരശ്ശീലയിലെത്തിയത്. 1977 ല്‍ കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘പട്ടിന പ്രവേശം’ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ തുടക്കം. ബാലചന്ദറിന്റെ തന്നെ ‘നിഴല്‍കള്‍ നിജമാകിറത്’ (1978) എന്ന ചിത്രത്തിലൂടെ ജനമനസ്സില്‍ ഇടംനേടി. 1984 ല്‍ പുറത്തിറങ്ങിയ ‘തുളസീദള’യാണ് ആദ്യ കന്നഡ ചിത്രം. ‘ശരപഞ്ജര’മാണ് മലയാളത്തിലെ ആദ്യ ചിത്രം ശിവാജി ഗണേശന്, കമല്ഹാസന്, രജനീകാന്ത്, എന്‍.ടി.രാമറാവു, ചിരഞ്ജീവി, നന്ദമൂരി ബാലകൃഷ്ണ, നാഗാര്‍ജുന തുടങ്ങിയവരോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ചലച്ചിത്രങ്ങളില്‍ നായകതുല്യ വേഷങ്ങളില്‍ തിളങ്ങിയ അദ്ദേഹം 220 ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മികച്ച നടനുള്ള ആന്ധ്ര സര്‍ക്കാരിന്റെ നന്ദി അവാര്‍ഡ് 3 തവണയും സഹനടനുള്ള പുരസ്കാരം 9 തവണയും സ്വന്തമാക്കിയിട്ടുണ്ട് FC