നടന് വിജയകാന്തിന് രോഗം ഗുരുതരം-ആ സൂപ്പര്‍ സ്റ്റാര്‍ നടന്റെ ഇന്നത്തെ അവസ്ഥ.
ഒരു കാലത്ത് ദേശങ്ങള്‍ക്കതീതമായി ഏവരും ഇഷ്ടപ്പെട്ടിരുന്ന നടനായിരുന്നു വിജയ കാന്ത്.ക്യാപ്റ്റന്‍ എന്ന ഓമന പേരിലായിരുന്നു വിജയകാന്ത് അറിയപ്പെട്ടിരുന്നത്.പാവപ്പെട്ടവരുടെ പടത്തലവനായി അഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായി.എതിരാളികളില്ലാത്ത കുതിപ്പ് നടത്തിയ വിജയ കാന്ത് പാവപ്പെട്ടവരുടെ കഥ പറയുക മാത്രമായിരുന്നില്ല അവരിലേക്ക് ഇറങ്ങിച്ചെന്ന് വേണ്ട സഹായങ്ങള്‍ എത്തിക്കുക കൂടി ചെയ്യുന്ന നായക നടന് തന്നെയായിരുന്നു.അതുകൊണ്ടാണ്
ക്യാപ്റ്റന്‍ വിജയകാന്ത് DMDKഎന്ന പാര്‍ട്ടിയുണ്ടാക്കിയതും നിരവധി സീറ്റുകളില്‍ മത്സരിച്ച് ജയിച്ച തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവായതും.
അദ്ദേഹത്തിനിപ്പോള്‍ അസുഖങ്ങളുടെ അസ്വസ്ഥതകള്‍ മാത്രമാണ്.കുറച്ച് മുമ്പ് ഒരു സ്ട്രോക്ക് വന്നു.അതില്‍ നിന്ന് ഒരുവിധം മോചിതനായി.ഭാര്യ പ്രേമ ലതക്കൊപ്പം മറീന ബീച്ചിലെത്തിയതിന്റെ ഫോട്ടോ വന്നിരുന്നു.
അതിനിടയിലാണ് സെപ്റ്റംബര്‍ 22ന് താരത്തിന് കോവിഡ്പോസറ്റീവാകുന്നത്.അന്ന് തന്നെ ചെന്നൈ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.10 ദിവസം ചികിത്സ പൂര്‍ത്തിയാക്കി ആശുപത്രി വിട്ടെങ്കിലും കോവിഡ്നെഗറ്റീവായിരുന്നില്ല.രോഗലക്ഷണങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലാക്കി.എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി DMDKപുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ താരം വീട്ടില്‍ ഐസൊലേഷനിലാണെന്നാണ് പറയുന്നത്.ആരു പറയുന്നത് വിശ്വസിക്കണം എന്നറിയില്ല.അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കാം.
ഫിലീം കോര്‍ട്ട്.