ദുര്‍ഘടം പിടിച്ച പത്ത് ദിവസം ജീവിതത്തിലേക്ക് തിരിച്ചെത്തി.. ഭയം മാറാതെ നടി അനുശ്രീ.. വല്ലാത്ത അസുഖം…
ഒരിക്കല്‍ എല്ലാം കൈവിട്ടതായിരുന്നു അവിടുന്ന് പതുക്കെ തിരിച്ചു കയറിയതാണ് അനുശ്രീ എന്നാലിതാ അത്തരത്തിലൊരവസ്ഥകൂടി താരം അതിജീവിച്ചിരിക്കുന്നു അതിന്റെ സന്തോഷം ആരാധകരുമായി പങ്കിടുകയാണ്.. ഒരുപാട് തളര്‍ച്ചകളിലൂടെ കടന്നു പോയ ഒരാഴ്ച്ചയാണിത്. ഭയം തോന്നിയ ഏഴു ദിവസങ്ങള്‍, ദുഃഖവും ഏകാന്തതയും മാത്രം നിറഞ്ഞ ഒരാഴ്ച്ച, സംശയങ്ങള്‍ ഒരുപാട് തോന്നിയ നാളുകള്‍, ഉത്കണ്ഠയ്ക്കൊപ്പം പ്രതീക്ഷകളും നിറഞ്ഞ ദിവസങ്ങള്‍. ഇതെല്ലാം പരിഹരിക്കപ്പെടാനായി ഞാന്‍ കാത്തിരുന്നു. പക്ഷേ അതില്‍ ഒരിക്കലും മാറ്റം സംഭവിക്കില്ലെന്ന് എനിക്കുറപ്പായി. അതുകൊണ്ട് ഞാന്‍ മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. എനിക്കായി ഒരു ലോകം തന്നെ കാത്തിരിപ്പുണ്ട്. സ്നേഹം നല്കുന്ന ഒരു കുടുംബം കാത്തിരിപ്പുണ്ട്. കൂടെ എന്നും പിന്തുണ നല്കുന്ന സുഹൃത്തുക്കളും. മുന്നിലുള്ളത് മനോഹരമായ ഒരു ജീവിതമാണ്. ഇന്ന് മുതല്‍ ദുഃഖം നിറഞ്ഞ നിമിഷങ്ങളിലേക്ക് ഞാന്‍ തിരിഞ്ഞുനോക്കില്ല. ഈ ദുഃഖത്തെ കുറിച്ച് ഞാന്‍ ചിന്തിക്കുന്ന അവസാന നിമിഷമായിരിക്കും ഇത്.
പുതിയ ജീവിതം ഇവിടെ നിന്ന് തുടങ്ങുന്നു’, അനുശ്രീ കുറിപ്പില്‍ പറയുന്നു. അസുഖം ഇതായിരുന്നു തോളിന് അരികിലായി എക്സ്ട്രാ ബോണ്‍ വളര്‍ന്നതിനെ തുടര്‍ന്ന് അതില്‍ ഞരമ്പുകള്‍ ആകെ ചുറ്റി ഞെരുങ്ങിയ അവസ്ഥയിലായിരുന്നു. ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ഒരുപാട് നാളുകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അതെല്ലാം അതീജിവിച്ചാണ് അനുശ്രീ വീണ്ടും സിനിമയിലെത്തിയത്. FC