ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം വിവാഹമായിരുന്നു,നടി തെസ്നി ഖാന്
ഒത്തു കിട്ടുക എന്നത് വളരെ പ്രയാസം നിറഞ്ഞ കാര്യമാണ്.നൂറില്‍ ചിലപ്പോള്‍ അഞ്ചൊ പത്തൊ പിഴയ്ക്കും.ആ പിഴവില്‍ കുടുങ്ങിയതില്‍ ഒന്ന് നമ്മള് സ്നേഹിക്കുന്ന, ആരാധിക്കുന്ന നടി തെസ്നി ഖാന് ആണെന്നുമാത്രം.ഒരു ചാനല്‍ ചര്‍ച്ചക്കിടെ തന്റെ ജീവിതത്തിലെ പരാജയത്തെക്കുറിച്ചും, വിജയത്തെ കുറിച്ചും അവര്‍ പറഞ്ഞതിങ്ങനെ.എല്ലാവര്ക്കും ജീവത്തില്‍ അബദ്ധങ്ങള്‍ പറ്റാറുണ്ട് എനിക്ക് അതു പോലെ പറ്റിയ അബദ്ധമായിരുന്നു വിവാഹം.
ജീവിതത്തിലെ എല്ലാകാര്യങ്ങളും സൂക്ഷിച്ച് കരുതലോടെ ചെയ്യുന്ന ആളാണ്,സിനിമയിലെത്തിയപ്പോഴും അങ്ങനെയാണ്.തിരിഞ്ഞു നോക്കുമ്പോള്‍ സന്തോഷമാണ്.പറ്റിപ്പോയ ഒരു അബദ്ധമാത്രമാണ് വിവാഹം.കൂടി പോയാല്‍ വെറും രണ്ട് മാസം.വിവാഹം എന്നു പറഞ്ഞാല്‍ സംരക്ഷണവും ആവശ്യമാണ്. കെട്ടുന്ന ആളില്‍ നിന്ന് നമ്മള് അതാണ് പ്രതീക്ഷിക്കുന്നത്.അല്ലാതെ അവര്‍ എന്തു വേണമെങ്കിലും ആയിക്കോട്ടെ എന്ന തരത്തിലാണെങ്കില്‍ എന്തിനാണ് വിവാഹം.15 വര്‍ഷം മുമ്പായിരുന്നു അത്.വളരെ ലളിതമായിട്ടാണ് വിവാഹം നടത്തിയത്.എന്നെ നോക്കില്ല, സംരക്ഷണമില്ല , ഒന്നും നോക്കാത്ത ഒരാള്‍,പേരിനുമാത്രം ഭര്‍ത്താവ്.വിവാഹം കഴിച്ച് സന്തോഷത്തോടെ കുടുംബമായി കഴിയാനായിരുന്നു ആഗ്രഹം.പുള്ളിക്കാരന്റെ സുഹൃത്തുക്കള്‍ തന്നെയാണ് കലാരംഗത്തേക്ക് തിരിച്ചെത്താനുള്ള പ്രേരണ തന്നത്.
ഇപ്പോള്‍ നിറഞ്ഞ സന്തോഷമാണ്.നല്ലൊരു ഫ്ലാറ്റുണ്ട് സ്വന്തമായി ,മരണം വരെ അച്ഛനെയും നോക്കി,ഇനി ഒപ്പമുള്ള അമ്മയെ നോക്കുക.അങ്ങനെ ജീവിച്ചു തീര്‍ക്കുക എന്നു കൂടി തെസ്നി ഖാന് പറയുന്നു.