താരദമ്പതികളായ ആലിയക്കും രണ്‍ബീറിനും പെണ്കുഞ്ഞു പിറന്നു.. മധുര വിതരണത്തിനിടയില്‍…..
ആ കാത്തിരിപ്പ് പൂര്‍ത്തിയായി അമ്മയും അച്ഛനും ആയ സന്തോഷത്തിലാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും, ബോളിവുഡ് താര ദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും ആദ്യ കണ്മണി പിറന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.05 ഓടെയാണ് ആലിയ ഭട്ട് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. രാവിലെ ആലിയയെ മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും നന്ദിയെന്നും ഇരുവരോടും അടുത്തവൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷം, കഴിഞ്ഞ ഏപ്രില്‍ 14 നായിരുന്നു ആലിയ-രണ്‍ബീര്‍ വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് പങ്കെടുത്തത്…. അയാന് മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും രണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ഗാല്‍ ഗാഡോട്ട്, ജാമി ഡോര്നന്, മത്തിയാസ് ഷ്വീഗോഫര്‍, സോഫി ഒക്കോനെഡോ എന്നിവര്‍ക്കൊപ്പം ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ഹോളിവുഡ് ചിത്രമാണ് ആലിയയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.
രണ്‍ബീര്‍ സിങ്ങിനൊപ്പം കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനിയും അടുത്ത വര്‍ഷം പുറത്തിറങ്ങും. രണ്‍ബീര്‍ കപൂര്‍ രശ്മിക മന്ദാനയ്ക്കൊപ്പമുള്ള ആനിമല്‍സിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ശ്രദ്ധ കപൂറിനൊപ്പമുള്ള ലവ് രഞ്ജന്റെ അടുത്ത ചിത്രവും പുരോഗമിക്കുന്നുണ്ട്. FC