നടന് സൂര്യക്ക് ബോംബ് ഭീഷണി-തമിഴ് സിനിമയില്‍ വിജയിനും അജിത്തിനുമുണ്ട്.
വെറുതെ പേടിപ്പിക്കാനാണോ അതോ ഈ ഭീഷണിയില്‍ എന്തെങ്കിലും ഒളിഞ്ഞിരിപ്പുണ്ടൊ എന്നൊന്നും അറിയില്ല.ആല്‍വാര്‍ പേട്ടയിലുള്ള താരത്തിന്റെ ഓഫീസിലാണ് ഭീഷണി എത്തിയിരിക്കുന്നത്.ഓഫീസില്‍
ബോംബ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശം തിങ്കളാഴ്ച വൈകുന്നേരമാണ് ആല്‍വാര്‍ പേട്ട പോലീസ് സ്റ്റേഷനില്‍ കിട്ടിയത്.
സന്ദേശം ലഭിച്ച ഉടനെ തന്നെ പോലീസ് ഡോഗ്സ് സ്കോഡ് അടക്കമുള്ള സര്‍വ്വ സന്നാഹങ്ങളുമായി കുതിച്ചെത്തി തിരച്ചില്‍ നടത്തിയെങ്കിലും സ്ഫോടകാത്മകമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ വ്യാജ സന്ദേശമാണെന്ന് തിരിച്ചറിഞ്ഞ് ഉദ്ദ്യോഗസ്ഥ സംഘം പരിശോധന പൂര്‍ത്തിയാക്കി മടങ്ങി.
സൂര്യ ഇപ്പോള്‍ ഉപയോഗിക്കാത്ത ഓഫീസിനാണ് ബോംബ് ഭീഷണിയെത്തിയത്.കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ കെട്ടിടത്തില്‍ നിന്ന് അഡയാറിലേക്ക് തന്റെ ഓഫീസ്മാറ്റിയിരുന്നു.ഈ ബോംബ് ഭീഷണി സൂര്യയുടെ ഏത് ഇടപെടലിനെ തുടര്ന്നാണെന്നറിയില്ല.
കുറച്ച് മുമ്പ് സാലിഗ്രാമിലുള്ള വിജയിന്റെ വീടിനും ഇഞ്ചമ്പാക്കത്തുള്ള നടന് അജിത്ത് ശാലിനി താര
ദമ്പതികളുടെ വീടിനും ബോംബ് ഭീഷണിയുണ്ടായിരുന്നു.അതും വ്യാജമായിരുന്നെന്ന് പിന്നെയാണ് തെളിഞ്ഞത്.ദളപതി രജനി കാന്തിന്റെ വീടിന് നേരെ കഴിഞ്ഞ ജൂണിലായിരുന്നു ബോംബ് ഭീഷണി വന്നത്.ബോംബില്ലാത്ത പൊട്ടാത്ത ഭീഷണി.
ഫിലീം കോര്‍ട്ട്.