ഒരുപാട് അഭിനയിച്ചു കുറെ ചിരിപ്പിച്ചു.. നടി കനകലതയുടെ ഇപ്പോഴത്തെ അവസ്ഥ ആര്‍ക്കും വരുത്തല്ലേ ഈശ്വര…

ചിലര്‍ക്കുവേണ്ടി നമ്മളും പ്രാര്‍ത്ഥിക്കണം.. മരുന്നുകൊണ്ട് മാറാത്ത രോഗത്തിന് അടിപ്പെട്ടിരിക്കുകയാണ് മലയാള സിനിമയിലെ പ്രധാന നടിയായിരുന്ന കനകലത.. അവരിന്ന് ജീവിതത്തിന്റെ മറ്റൊരുഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഒരു മനുഷ്യന്റെ ഓര്‍മ്മകളില്‍ ഏറ്റവും നിസ്സാരമായതുവരെ മറന്നുപോയിരിക്കുന്നു ഇന്ന് കനകലത. തനിച്ച് ഭക്ഷണം കഴിക്കാനറിയാതെ, പ്രാഥമിക കാര്യങ്ങള്‍ പോലും ഒറ്റയ്ക്ക് ചെയ്യാനാവാതെ, ഇടയ്ക്കെങ്കിലും സ്വന്തംപേരുപോലും മറന്നുപോവുന്ന അവസ്ഥ. സിനിമ മാത്രം അവര്‍ക്ക് തിരിച്ചറിയാം. രോഗാതുരതയിലും സിനിമയെപ്പറ്റിയുള്ള ഓര്‍മകള്‍ മാത്രം മായാതെ കനകലതയുടെ ഉള്ളിലുണ്ട്. അത്രമേല്‍ അവര്‍ സിനിമയെ സ്നേഹിക്കുന്നു.
പാര്‍ക്കിന്‍സണ്‍സും ഡിമെന്‍ഷ്യയുമാണ് കനകലതയെ തളര്‍ത്തിയത്. 2021 ഡിസംബര്‍ തൊട്ടാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സഹോദരി വിജയമ്മയാണ് കനകലതയുടെ സ്വഭാവത്തിലെ മാറ്റങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. ‘ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവള്‍ അത് നിര്‍ത്തി. അപ്പോഴും ഡോക്ടറെ കാണാമെന്ന് പറഞ്ഞ് ഞാനവളെ നിര്‍ബന്ധിച്ചു. അങ്ങനെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഞങ്ങള്‍ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെന്‍ഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടയില്‍ കായംകുളത്തുള്ള ഞങ്ങളുടെ ചേച്ചി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകള്‍ക്കായി പോയപ്പോള്‍ പരുമല ഹോസ്പിറ്റലില്‍ കാണിച്ച് എം.ആര്. എ സ്കാനിങ് നടത്തി.
തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്കാനിങ്ങില്‍ കണ്ടെത്തി.’ കഴിഞ്ഞ ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ അവള് കിംസിലെ ഐസിയുവിലായിരുന്നു. അപ്പോഴേ ഡോക്ടര്‍ പറഞ്ഞു, കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെ വരും. അതുകൊണ്ട് ട്യൂബ് ഇടുന്നതാണ് നല്ലതെന്ന്. തീര്‍ത്തും ഭക്ഷണം കഴിക്കുന്നത് നിര്‍ത്തി. ഉമിനീരുപോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയി. വീണ്ടും ഐസിയുവിലാക്കി. പിന്നീട് ട്യൂബ് ഇട്ടു. ഇപ്പോള്‍ ലിക്വിഡ് ഫുഡാണ് കൊടുക്കുന്നത്. വിശക്കുന്നെന്നോ ഭക്ഷണം വേണമെന്നോ ഒന്നും അവള് പറയില്ല. ഭക്ഷണം വേണോ എന്ന് ഞങ്ങളങ്ങോട്ട് ചോദിക്കും. നിര്‍ബന്ധിച്ച് കഴിപ്പിക്കും. ചിലപ്പോള്‍ കഴിക്കും. ഇല്ലെങ്കില്‍ തുപ്പിക്കളയും. അതുമല്ലെങ്കില്‍ വാ പൊത്തി ഇരിക്കും. സംസാരം കുറഞ്ഞു. പറയുന്നതിനൊന്നും വ്യക്തതയില്ല.
അമ്പത്തേഴുകാരി പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായാല്‍ എങ്ങനെയിരിക്കും.’ വിജയമ്മ ചോദിക്കുന്നു. അവര്‍ക്ക് അവരുടെ കാര്യമാണ് നോക്കാനെങ്കിലും കഴിയട്ടെ.. ദൈവം തുണയുണ്ടാകട്ടെ. FC