ഡ്രസ്സ് ഇട്ടില്ലെങ്കില്‍ പ്രശ്നമില്ല.. വീതി കൂടിയ കരയുള്ള സാരിയുടുത്ത നടി ദിവ്യ വാക്കുകള്‍.. സാരി ഉടുക്കരുത് …….
നടികള്‍ മാന്യമായി വസ്ത്രം ധരിച്ചാലും പ്രശ്നമാണ് പരിഹസിക്കാന്‍ കാരണം കണ്ടെത്തുന്നതില്‍ മിടുക്കന്മാരാണല്ലോ പലരും, അത്തരത്തിലൊരനുഭവം പറയുകയാണ് ദിവ്യ, ഉയരക്കുറവ് മുന്‍നിര്‍ത്തിയുള്ള പരിഹാസങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യദര്‍ശിനി. വലിയ ബോര്‍ഡറുള്ള സാരി ധരിക്കരുത്. നിങ്ങളെ കൂടുതല്‍ ചെറുതായി തോന്നും എന്നു പലരും പറയാറുണ്ടെന്നാണ് ദിവ്യദര്‍ശിനി സമൂഹമാധ്യമത്തില്‍ കുറിച്ചത്. വലിയ ബോര്‍ഡറുള്ള സാരി ധരിച്ചുള്ള ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
തമിഴ് ടെലിവിഷന്‍ താരമായ ദിവ്യദര്‍ശിനി കോഫി വിത് ഡിഡി എന്ന പരിപാടിയുടെ അവതാരകയാണ്. ഡിഡി എന്ന പേരിലാണ് താരം മിനിസ്ക്രീന്‍ രംഗത്ത് അറിയപ്പെടുന്നത്. ”വലിയ ബോര്‍ഡറുള്ള സാരി ധരിക്കരുത്. നിങ്ങളെ കൂടുതല്‍ ചെറുതായി തോന്നും. ഇത് ഞാന്‍ ഒരുപാട് തവണ കേട്ടിട്ടുണ്ട്. അത് കുഴപ്പമില്ല ഡിഡി. നിനക്ക് ഇഷ്ടമാണെങ്കില്‍ ധരിക്കൂ എന്നു ഞാന്‍ അപ്പോഴെല്ലാം സ്വയം പറയും. ബുദ്ധിയിലും പെരുമാറ്റത്തിലും വാക്കുകളിലുമാണ് നിങ്ങളുടെ ഉയരമുള്ളത്. അല്ലാതെ ശരീരത്തിന്റെ നീളത്തിലല്ല”- ദിവ്യദര്‍ശിനി കുറിച്ചു. വലിയ വയലറ്റ് ബോര്‍ഡറുള്ള വെള്ള സാരിയിലുള്ള ചിത്രമാണ് ദിവ്യദര്‍ശിനി ഇതോടൊപ്പം പങ്കുവച്ചത്. മികച്ച സന്ദേശമാണ് ദിവ്യ ദര്‍ശിനി നല്‍കിയത്. ഉയരമോ നിറമോ വണ്ണമോ ഒന്നും മുന്‍നിര്‍ത്തി ആരെയും വിലയിരുത്താന്‍ പാടില്ല. ഇഷ്ടമുള്ളതു ധരിക്കാനും കഴിക്കാനുമെല്ലാം എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ടെന്നും അതില്‍ നെഗറ്റീവ് കമന്റ് പറയുന്നത് മോശം പ്രവണതയാണന്നും ആരാധകരുടെ കമന്റുകളുണ്ട്. FC