പ്രശസ്ത മലയാളം നടിയുടെ മരണം താങ്ങാനാവാതെ താരനിര.
നൂറോളം സിനിമകളില്‍ അഭിനയിച്ചു.അഞ്ഞൂറോളം കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്കി.നടി പാല തങ്കവും മരിച്ചു.ചലച്ചിത്ര നാടക നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും ഗായികയുമായിരുന്ന പാലാ തങ്കം 84ാംവയസ്സില്‍ അന്തരിച്ചു.2013 സെപ്റ്റംബര്‍ മുതല്‍ പത്തനാപുരത്തെ ഗാന്ധി ഭവനില്‍ അന്തേവാസിയായിരുന്ന തങ്കത്തിന്റെ അന്ത്യം ഇന്നലെ രാത്രി 7.35നായിരുന്നു.സംസ്കാരം പിന്നീട്.കോട്ടയം വേളൂര്‍ തിരുവാതുക്കല്‍ ശരത് ചന്ദ്ര ഭവനില്‍ കുഞ്ഞികുട്ടന്റെ മകളായി ജനിച്ച രാധാമണി കലാരംഗത്ത് എത്തിയതോടെ പാലതങ്കം എന്ന പേര് സ്വീകരിച്ചു.
15ാം വയസ്സില്‍ ആലപ്പി വിന്‍സന്റിന്റെ കെടാവിളക്കില്‍ താരക മലരുകള്‍ പാടി താഴത്ത് നിഴലുകള്‍ മൂടി എന്ന ഗാനം പാടിയാണ് സിനിമ രംഗത്തേക്ക് എത്തിയത്.പിന്നീട് പാട്ടിനൊപ്പം നാടകവും തന്റെ അഭിനയ മികവും തെളിയിച്ചു.പൊന്‍ കുന്നം വര്‍ക്കിയുടെ കേരള തിയേറ്റേഴ്സ്,കെ.പി.എ.സി,ചങ്ങനാശ്ശേരി ഗീഥ തുടങ്ങി ഒട്ടേറെ നാടക സമിതികളില്‍ പ്രവര്‍ത്തിച്ചു.നൂറോളം സിനിമകളില്‍ അഭിനയിക്കുകയും അഞ്ഞൂറോളം സിനിമകളില്‍ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്തു.1963ല്‍ പുറത്തിറങ്ങിയ റെബേക്ക എന്ന ചിത്രത്തില്‍ നായകനായിരുന്ന സത്യന്റെ അമ്മ വേഷത്തിലാണ് ശ്രദ്ധ
നേടിയത്.ഇതേ ചിത്രത്തില്‍ ബി.എസ് സരോജക്കും ഗ്രേസിക്കും ശബ്ദം നല്‍കിയത് തങ്കമായിരുന്നു.1971ല്‍ പുറത്തിറങ്ങിയ ബോബനും മോളിയും എന്ന സിനിമയില്‍ ബേബി സുമതിക്കും മാസ്റ്റര്‍ ശേഖറിനും ശബ്ദം നല്‍കിയതോടെ തമിഴ്,തെലുങ്ക്,ഹിന്ദി സിനിമകളിലും
അവസരങ്ങള്‍ കിട്ടി.2018ല്‍ സംഗീത നാടക അക്കാദമി ഗുരുപൂജ
പുരസ്കാരം നല്കി ആദരിച്ചു.ഗാന്ധി ഭവനിലെത്തിയ ശേഷവും
സിനിമകളില്‍ അഭിനയിച്ചിരുന്നു.കിണര്‍ എന്ന സിനിമയിലാണ്
ഒടുവില്‍ അഭിനയിച്ചത്.SIആയിരുന്ന ഭര്‍ത്താവ് ശ്രീധരന് തമ്പി 25
വര്‍ഷം മുമ്പ് മരിച്ചു.
പരേതയായ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് അമ്പിളി സോമശേഖരന്‍ തമ്പി,ബാഹുലേയന് തമ്പി എന്നിവരാണ് മക്കള്‍.ആദരാഞ്ജലികളോടെ,
ഫിലിം കോര്‍ട്ട്.