രണ്ടാം കാമുകിയിലൂടെ വീണ്ടും ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം നെയ്മര്‍ അച്ഛനാകുന്നു.. ആദ്യം ആണ്‍കുട്ടി….
ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് മക്കള്‍ അഞ്ചാണ് നാല് കുട്ടികള്‍ വാടക ഗര്‍ഭപാത്രത്തിലൂടെയും സ്വന്തം കാമുകി ഇരട്ടകുട്ടികളെയും സമ്മാനിച്ചെങ്കിലും അതിലൊന്ന് മരണപ്പെട്ടു.. മകളുടെ ജന്മദിനത്തില് റൊണാള്‍ഡോ കുഞ്ഞിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു.. നെയ്മറിന്റെ ആദ്യകാമുകി ഒരുമകനെ സമ്മാനിച്ച് രണ്ടാം കാമുകിയിതാ ഗര്‍ഭിണിയായിരിക്കുന്നു.. ഫുട്ബോള്‍ സൂപ്പര്‍ താരം നെയ്മര്‍ അച്ഛനാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നെയ്മറും കാമുകി ബ്രൂണ ബിയാന്‍കാര്‍ഡിയും ഇക്കാര്യം അറിയിച്ചത്.
നെയ്മറും ബ്രൂണയും നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കുവേണ്ടി ബ്രസീല്‍ സൂപ്പര്‍താരം പങ്കുവെച്ചിട്ടുണ്ട്. 2021 മുതല്‍ പ്രണയത്തിലായ നെയ്മറും ബ്രൂണയും 2022 ജനുവരിയിലാണ് ബന്ധം സ്ഥിരീകരിച്ചത്. ബ്രൂണയുമായുള്ള വിവാഹനിശ്ചയം പിന്നീട് തീരുമാനിച്ചെങ്കിലും അത് നടന്നില്ല. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ 2023-ല്‍ ഇരുവരും വീണ്ടും ഒന്നിച്ചു. മോഡലും ഇന്ഫ്ളുവന്സറുമാണ് ബ്രൂണ. മുന്‍കാമുകിയായ കരോളിന ഡാന്റാസുമായുള്ള ബന്ധത്തില്‍ നെയ്മറിന് 13 വയസ്സുള്ള ഒരു മകനുണ്ട്. ഡേവി ലൂക്ക എന്നാണ് മകന്റെ പേര്. FC