നടി ഗൗതമി ഭര്‍ത്താവ് രാജേന്ദ്രനുമായി വിവാഹബന്ധം വേര്‍പെടുത്തി.. എല്ലാം വളരെ പെട്ടന്ന് ….
സ്വരം നന്നാകുമ്പോള്‍ പാട്ടുനിര്ത്തുക എന്നു പറയും പോലെ ഒത്തുപോകില്ലെന്നു കണ്ടാല്‍ നല്ല രീതിയില്‍ രണ്ടാകുക, സംവിധായകന് ശ്രീനാഥ് രാജേന്ദ്രനും വിവാഹമോചിതരായെന്ന് വെളിപ്പെടുത്തി നടി ഗൗതമി നായര്‍. 2017ലായിരുന്നു ഇരുവരുടെയും വിവാഹം. ഒരു യൂട്യൂബ് ചാനലിനു നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. പരസ്പര സമ്മതപ്രകാരമായിരുന്നു വിവാഹമോചനമെന്നും തങ്ങള്‍ ഇപ്പോഴും നല്ല സൗഹൃദവും ബഹുമാനവും പുലര്‍ത്തുന്നുവെന്ന് ഗൗതമി പറഞ്ഞു.
സെക്കന്‍ഡ് ഷോ, കുറുപ്പ് എന്നീ സിനിമകളുടെ സംവിധായകനാണ് ശ്രീനാഥ്. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയും അഭിനയ രംഗത്തെത്തുന്നത്. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമായി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം കാര്യങ്ങള്‍ പുറത്തറിഞ്ഞാല്‍ ആളുകള്‍ പലതും ചിന്തിച്ച് ഓരോന്ന് പറയും. അത് കൊണ്ടാണ് വിവാഹമോചനം നടന്നത്, ഇത് കൊണ്ടാണ് എന്നൊക്കെ. മറ്റൊരാളുടെ വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കുകയില്ല. അത് കൊണ്ട് അങ്ങനെയാണെന്ന് സ്വയം വിധിക്കും. പക്ഷേ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ ജീവിതാവസ്ഥയെക്കുറിച്ച് ഇവരൊന്നും ചിന്തിക്കാറില്ല. പരസ്പര സമ്മതത്തോടെയായിരുന്നു ഞങ്ങളുടെ വിവാഹമോചനം. യാതൊരു ബഹളങ്ങളുമില്ലായിരുന്നു. മാത്രമല്ല ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
പരസ്പരം വിളിക്കുകയും വിശേഷങ്ങള്‍ ചോദിക്കാറുമുണ്ട്. വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്. 2012 മുതല്‍ ഞങ്ങള്‍ തമ്മില്‍ അറിയാമായിരുന്നു. എല്ലാം നല്ലതായിരുന്നു. എന്തിനാണ് ഈ വിവാഹത്തില്‍ നിന്നും പുറത്തുവന്നത് എന്ന് അച്ഛനും അമ്മയും ചോദിച്ചു. സത്യത്തില്‍ ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കാലം മുന്നോട്ട് പോയപ്പോള്‍ ഞങ്ങളുടെ ഐഡിയോളജി രണ്ട് രീതിയിലായി. എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നതില്‍ അത് ബാധിച്ചു. എങ്ങനെയെങ്കിലും ഇതില്‍ ഒരു ബാലന്‍സ് കണ്ടെത്താന്‍ കഴിയുമോ എന്ന് ഞങ്ങള്‍ കുറേ നോക്കി. പക്ഷേ അതിന് ഞങ്ങളിലൊരാള്‍ വിട്ടുവീഴ്ച ചെയ്യണമായിരുന്നു എന്നും പറയുന്നു ഗൗതമി. FC