KSRTC ഡ്രൈവര്‍ ഒരാളുടെ ജീവനുവേണ്ടി സാഹസികമായി ഓടിച്ചുകയറ്റിയത് കണ്ടില്ലെ ആശുപത്രിയിലേക്ക് ……

ഏറ്റവും പഴികേള്‍ക്കുന്ന ഡ്രൈവര്‍മാരാണ് കെ എസ് ആര് ടി സി യിലുള്ളവര്‍, അതിലുള്ള യാത്രക്കാരെ ലക്ഷ്യത്തിലെത്തിക്കാന്‍ ആ കുതിപ്പുനടത്തുക എന്നതാണവരുടെ കടമ പക്ഷേ ഇവരോടൊന്ന് സഹകരിക്കാന്‍ പലര്‍ക്കും മടിയാണ് സ്വന്തമായി വാഹനം ഓടിച്ചുപോകുന്നവനും നിരവധി യാത്രക്കാരുമായി വരുന്ന കെ എസ് ആര് ടി സി ക്ക് തടസ്സം സൃഷ്ടിക്കുന്ന തരത്തിലെ ഓടിക്കൂ, അതിനെ മറികടന്നാല്‍ തെറിവിളിയും, അതോടിക്കുന്നവരും നമ്മളേപ്പോലെ മനുഷ്യരാണ് എന്നോര്‍ക്കുന്നത് നല്ലതാണ്, അവരുടെ മനുഷ്യത്യത്തിന്റെ നേര്‍ക്കാഴ്ച കാണുക.
കോഴിക്കോട് മലാപ്പറമ്പിലുള്ള ഇഖ്റ ഹോസ്പിറ്റലിലേക്ക് യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞ് വീണ യാത്രക്കാരനെയുമായി KSRTC ഡ്രൈവര്‍ ഓടിച്ചു കയറ്റുകയായിരുന്നു, മാനന്തവാടി ഡിപ്പോയിലെ RPE 975 നമ്പറിലുള്ള വണ്ടിയാണ് കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ആശുപത്രിയിലെത്തിയത് ആ ധീരതക്ക് ഡ്രൈവര്‍ രമേശിനും, കണ്ടക്ടര്‍ പ്രദീപിനും അനുമോദനങ്ങള്‍ നാടിന്റെ നാനാ ദിക്കില്‍ നിന്നും വരുന്നുണ്ട് ഞങ്ങളും ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു കെ എസ് ആര് ടി സി യിലെ മനുഷ്യ സ്നേഹികളായ ജീവനക്കാരെ.FC