മുഖത്ത് പരിക്കുപറ്റിയ കുരങ്ങ് കുഞ്ഞുമായി ആശുപത്രിയില്‍.. മറ്റ് രോഗികള്‍ക്കൊപ്പം Q വില്‍ അത്ഭുതത്തോടെ ജനങ്ങള്‍…….
വിശ്വസിക്കാനാകാത്ത വാര്‍ത്ത, വിശ്വസിച്ചേ മതിയാകു വീഡിയോ സഹിതം അമ്മയും കുഞ്ഞുമായ കുരങ്ങുകള്‍ ചികിത്സക്കെത്തിയത് ബീഹാറിലെ ആശുപത്രിയിലാണ്.. ശരീരത്തിലുണ്ടായ മുറിവുമായി വേദനയോടെ ആശുപത്രിയിലെത്തിയ കുരങ്ങിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത് ബിഹാറിലെ പട്നയില്‍ നിന്നുള്ള ദൃശ്യങ്ങളാണെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ബിഹാറിലെ റോഹ്തസ് ജില്ലയിലാണ് സംഭവം. സസരം പ്രദേശത്തുള്ള ഡോ. എസ്.എം. അഹമ്മദിന്റെ ക്ലിനിക്കിലേക്കാണ് കൈയില്‍ ഒരു കുഞ്ഞുമായി ശനിയാഴ്ച ഉച്ചയോടെ കുരങ്ങ് എത്തിയത്. രോഗികളെ കിടത്തുന്ന കിടക്കയില്‍ കാത്തിരിക്കുന്ന കുരങ്ങിനെ കണ്ട് ആളുകള്‍ക്ക് വിശ്വസിക്കാനായില്ല. നിരവധി പേര് കുരങ്ങിനെ കാണാന്‍ വേണ്ടി തിങ്ങിക്കൂടി. കുരങ്ങിന്റെ മുഖം കണ്ടപ്പോള്‍ തന്നെ മുറിവ് പറ്റിയിട്ടുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് മുഖത്ത് മരുന്ന് പുരട്ടുകയും വേണ്ട ശുശ്രൂഷ നല്‍കുകയും ചെയ്തു. ഈ സമയത്തൊക്കെ കുരങ്ങ് ക്ഷമയോടെ ഇരിക്കുകയായിരുന്നു എന്ന് ഡോ. അഹമ്മദ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. FC