ജാസ്മിനും മോണിക്കയുമായി വേർപിരിയുന്നു, എല്ലാം തീർന്നു.. ബ്രേക്കപ്പ് ആയി കാരണമിതാണ്……

ബിഗ്ഗ് ബോസ്സ് താരങ്ങൾക്കും കടുത്ത ആരാധകരാണ് ജാസ്മിനെയും മോണിക്കയേയുമെല്ലാം സ്നേഹിച്ചു അവരുടെ കളികളും പരിഭവങ്ങളും ആസ്വദിക്കുന്നവരിലേക്കു ഒരു വാർത്തയെത്തുന്നത് ഇങ്ങനെയാണ്, ഓരോ ദിവസം കഴിയുന്തോറം പ്രതീക്ഷിക്കാത്ത സംഭവ വികാസങ്ങളാണ് ബിഗ് ബോസ് വീട്ടിൽ അരങ്ങേറുന്നത്. അപ്രതീക്ഷിതമായിട്ടായിരുന്നു ഷോയിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളായ ജാസ്മിന്റെ വാക്ക് ഔട്ട്. ഇപ്പോഴിതാ ഷോയിൽ നിന്നും പുറത്തുവന്നതിന് പിന്നാലെ പങ്കാളിയായ മോണിക്കയുമായി പിരിയുന്നുവെന്ന് പറയുകയാണ് ജാസ്മിൻ. സോഷ്യല്‍ മീഡിയ പേജിലൂടെ ലൈവ് വന്നാണ് മോണിക്കയും താനും ഒരുമിച്ചുള്ള ജീവിതം മതിയാക്കിയെന്നും അതിന്റെ കാരണമെന്താണെന്നും ജാസ്മിൻ പറഞ്ഞത്. നിങ്ങള്‍ക്ക് എല്ലാവര്ക്കും മോണിക്കയെ കുറിച്ച് അറിയാം. എന്റെ ഗേള്‍ഫ്രണ്ട് ആയിരുന്നു. കഴിഞ്ഞ ഒന്നര കൊല്ലമായി മോണിക എന്റെ പങ്കാളിയാണ്. ഞാന്‍ ബിഗ് ബോസിലേക്ക് പോവുന്ന സമയത്ത് എന്റെ കുടുംബമായി നിന്നത് മോണിക്ക മാത്രമാണ്.
പിന്നെ എന്റെ ഡോഗ് സിയാലോയും. ഞാന്‍ ഷോയിലേക്ക് പോയ സമയത്ത് സിയാലോയെ നോക്കിയത് മോണിക ആയിരുന്നു. ഞങ്ങള്‍ രണ്ട് പേരെയും കുറിച്ചുള്ള ഒരു കാര്യം പറയാനാണ് വന്നത്. കഴിഞ്ഞ കുറച്ച ആഴ്ചകളായിട്ട് എനിക്കും മോണിക്കയ്ക്കും എതിരെ സൈബര്‍ ബുള്ളിങ്ങും അക്രമണങ്ങളുമൊക്കെ നടന്ന് കൊണ്ടിരിക്കുകയാണ്. ബിഗ് ബോസില്‍ വന്നത് കൊണ്ട് ഞാന്‍ അനുഭവിക്കുന്നുണ്ട്. അതുപോലെ തന്നെ ഇതിലൊന്നും പാര്‍ട്ട് അല്ലാത്ത മോണിക്കയും അനുഭവിക്കുകയാണ്. അത് അവള് അര്‍ഹിക്കുന്നത് അല്ല.ബിഗ് ബോസില്‍ നിന്നും വന്നപ്പോള്‍ ഞാന്‍ ഇമോഷണലിയും മാനസികയുമായും തകര്‍ന്നു. ഈ സാഹചര്യത്തില്‍ മോണിക്കയുമായി തുടര്‍ന്ന് പോവുന്നത് വളരെ ബുദ്ധിമുട്ടാണ്. കാരണം അവളുടെ കാര്യം നോക്കുന്ന ഒരാളുടെ കൂടെ ജീവിക്കാനുള്ള അര്‍ഹത അവള്‍ക്കുണ്ട്. എനിക്കതിന് സാധിക്കില്ലെന്ന് മനസിലാക്കാന്‍ പറ്റി. ഇത്രയും വെറുപ്പും കളിയാക്കലുകളൊന്നും അവള് അര്‍ഹിക്കുന്നതല്ല. ആ കാരണം കൊണ്ട് അവളുമായി ബ്രേക്കപ്പ് ആവാമെന്ന് ഞാന്‍ തീരുമാനിച്ചു. എന്തായാലും തീരുമാനമായി FC