ദിലീപ് മഞ്ജു മകള്‍ മീനാക്ഷി, കാവ്യ മകള്‍ മഹാലക്ഷ്മി വന്‍ താരനിരയോടൊപ്പം.. മാനത്തെ നക്ഷത്രങ്ങള്‍ ഭൂമിയിലിതാ…
എല്ലാവരുടെയും സ്വപ്നസുന്ദരികള്‍ ഒന്നിച്ചണിനിരന്നപ്പോള്‍ അതൊരു താര സംഗമമായി മാറി… കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പിന്റെ നവരാത്രി ആഘോഷവേദിയാണ് താരസുന്ദരികളാല് നിറശോഭയില്‍ മിന്നിത്തിളങ്ങിയത്. പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ കല്യാണ്‍ വസതിയില്‍ നടന്ന ആഘോഷത്തില്‍ ഇന്ത്യന്‍ സിനിമാ രംഗത്തെ ഒട്ടേറെ താരങ്ങളും പ്രമുഖരും പങ്കെടുത്തു. സന്ധ്യാ വന്ദനവും തുടര്‍ന്ന് ദീപാഞ്ജലിയോടെയും ആരംഭിച്ച ചടങ്ങുകള്‍ക്കു ശേഷം താരങ്ങള്‍ ഏറെ നേരം സൗഹൃദപരമായ അന്തരീക്ഷത്തില്‍ സമയം ചിലവഴിച്ചു. പുറത്ത് ദീപങ്ങള്‍ തെളിച്ച് ശേഷം വീട്ടില്‍ ഒരുക്കിയ ബൊമ്മക്കൊലുവും താരങ്ങള്‍ വീക്ഷിച്ചു. താരപ്പകിട്ടാര്‍ന്ന അവാര്‍ഡ് നിശയെന്നു തോന്നിക്കുന്ന സംഗമം.
കത്രീന കൈഫ്, അജയ് ദേവ്ഗണ്, ശില്പ ഷെട്ടി, കൃതി സനോണ്‍, ജാന്‍വി കപൂര്‍, രശ്മിക മന്ദാന, സൊനാക്ഷി സിന്‍ഹ, പ്രഭു, നാഗാര്‍ജുന, നാഗചൈതന്യ, വമിഖ ഗബ്ബി, ടൊവിനോ തോമസ്, അഖില്‍ സത്യന്, അനൂപ് സത്യന്, സത്യന് അന്തിക്കാട്, ദിലീപ്, കാവ്യ മാധവന്, മീനാക്ഷി ദിലീപ്, മഹാലക്ഷ്മി ദിലീപ്, റെജീന കസാന്‍ഡ്ര, വരലക്ഷ്മി ശരത്കുമാര്, നവ്യ നായര്‍, ദുര്‍ഗ കൃഷ്ണ, അനശ്വര രാജന്, പ്രിയ വാരിയര്‍, നീരജ് മാധവ്, ജൂഡ് ആന്റണി, കിന്‍ജല്‍ രാജ്പ്രിയ, സുരേഷ് കുമാര്‍, മേനക സുരേഷ് കുമാര്‍, ഉണ്ണി മുകുന്ദന് തുടങ്ങി നിരവധിപേര്‍ ചടങ്ങിനെത്തി. FC