ചിങ്ങം പിറന്നപ്പോള്‍ കാവ്യാമാധവന് സെറ്റുസാരിയില്‍ ആഘോഷിക്കുകയാണ് ആരാധകരും…
ഉടുത്തൊരുങ്ങിയാല്‍ ആളാകെ മാറും കണ്ടില്ലേ കാവ്യയെ, ചിങ്ങമാസപ്പുലരിയില്‍ സെറ്റ് സാരി അണിഞ്ഞുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചാണ് നടി വരവറിയിച്ചത്. ”ചിങ്ങമാസത്തിന്റെ ചാരുതയില്‍ പൂവണിയട്ടെ ഓരോ മനസ്സുകളും. പുതിയൊരു പൂക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പ്രിയപ്പെട്ടവര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍.”ചിത്രത്തിനൊപ്പം നടി കുറിച്ചു. തന്റെ ഉടമസ്ഥതയിലുള്ള ‘ലക്ഷ്യ’ വസ്ത്രസ്ഥാപനത്തിന്റെ കോസ്്റ്റിയൂം ആണ് നടി ധരിച്ചിക്കുന്നത്. ഫെയ്സ്ബുക്കില്‍ 48 ലക്ഷം ആരാധകരുളള കാവ്യ മാധവന് സോഷ്യല്‍മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും താരത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ആഘോഷമാക്കാറുണ്ട്.
വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്ന കാവ്യ പൊതുവേദികളിലും പ്രത്യക്ഷപ്പെടാറില്ല. അതുകൊണ്ടുതന്നെ ഇഷ്ടനായികയുടേതായി സമൂഹമാധ്യമങ്ങളില്‍ വരുന്ന ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. തന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ വിപണനം സജീവമാക്കാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.
ലക്ഷ്യ എന്ന പേരിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളുടെ വെബ്സൈറ്റിലും കാവ്യയുടെ മനോഹര ചിത്രങ്ങള്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ നടി ഫോളോ ചെയ്യുന്ന പേജും ലക്ഷ്യയുടേതാണ്. FC