ഇത് നടി ദര്‍ശനയുടെ കുട്ടികാലത്തെ ഫോട്ടോയല്ല.. ദര്‍ശനയുടെ അപര – ജയ ജയ കുട്ടി വേഷം ചെയ്ത അഗ്നിമിത്ര…..
ദര്‍ശനയുടെ ബാല്യകാലം അവതരിപ്പിച്ച് പ്രേക്ഷകരുടെ മനസ്സില്‍ ചേക്കേറിയ ആ കൊച്ചു മിടുക്കി. ഒറ്റ നോട്ടത്തില്‍ ദര്‍ശന ചെറുതായാല്‍ ഇങ്ങനെ ഇരിക്കുമെന്ന് തോന്നുന്ന വിധത്തില്‍ പെര്‍ഫെക്റ്റ് കാസ്റ്റിങ് ആയിരുന്നു അഗ്നിമിത്രയുടേത്. ‘ജയ ജയ ജയ ജയ ഹേയുടെ ഓഡിഷന് നടക്കുമ്പോള്‍ ദര്‍ശനയുടെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ ഒരു കുട്ടിയെവേണമെന്ന് പറഞ്ഞിരുന്നു. രണ്ടുമൂന്നു കുട്ടികള്‍ വന്നതില്‍ നിന്നാണ് കോഴിക്കോട് സ്വദേശിനി അഗ്നിമിത്രയെ തിരഞ്ഞെടുത്തത്. ആ കുട്ടിക്ക് ദര്‍ശനയുമായുള്ള സാമ്യം കണ്ട് ദര്‍ശന ഉള്‍പ്പടെ ഞങ്ങളെല്ലാവരും അതിശയിച്ചുപോയി.
ദര്‍ശനയുടെ ചെറുപ്പത്തിലെ പടങ്ങളിലൊന്നും ഇപ്പോഴത്തെ ദര്‍ശനയുടെ ഛായ ഇല്ല. ചുരുണ്ട മുടി പോലും ഇല്ല. അതുകൊണ്ട് ദര്‍ശനയുടെ കുട്ടിക്കാലം കാണിച്ചപ്പോള്‍ അഗ്നിമിത്രയുടെ കുഞ്ഞിലെയുള്ള ചിത്രങ്ങളാണ് ഉപയോഗിച്ചത്. ഈ കുട്ടിയുടെ ഒരു പടമെടുത്ത് കയ്യില്‍ വച്ചോളൂ കുട്ടിക്കാലത്തെ ഫോട്ടോ ആരെങ്കിലും ചോദിച്ചാല്‍ ഇത് കാണിക്കാം എന്ന് ഞങ്ങള്‍ ദര്‍ശനയോട് പറഞ്ഞു.
അഗ്നിമിത്ര ആദ്യമായാണ് സിനിമയില്‍ അഭിനയിക്കുന്നത്. ഒരു വൈമനസ്യവും കാണിക്കാതെ പറയുന്നതൊക്കെ കുട്ടി നന്നായി ചെയ്യുന്നുണ്ടായിരുന്നു.”- വിപിന്‍ദാസ് പറയുന്നു. ജ്വല്ലറി ബിസിനസ്സ് ചെയ്യുന്ന കോഴിക്കോട് സ്വദേശി ബൈജുവിന്റെയും രസ്നയുടെയും മൂത്ത മകള്‍ ആണ് അഗ്നിമിത്ര. ചിന്മയ വിദ്യാലയയില്‍ ആറാം ക്ലാസ്സിലാണ് ഈ കൊച്ചു മിടുക്കി പഠിക്കുന്നത്. ഹൃദയം എന്ന സിനിമ ഇറങ്ങിയത് മുതല്‍ കൂട്ടുകാര്‍ അഗ്നിമിത്രയെ ദര്‍ശന എന്നാണ് വിളിക്കുന്നത്. FC