നടി ലയയുടെ കുളിയാണോ.. വെള്ളത്തിലുള്ള കളിയാണോ എന്നറിയില്ല.. അടിപൊളിയായിട്ടുണ്ട്……
ഇപ്പോള്‍ താര സുന്ദരികള്‍ നിറഞ്ഞു നില്‍ക്കുന്നത് ഫോട്ടോ ഷൂട്ടിലൂടെയാണ്, ഹണി റോസ്, സാനിയ ഇയ്യപ്പന്‍, അഹാന കൃഷ്ണകുമാര്‍, മാളവിക, തുടങ്ങിയവരെല്ലാവരും ഇപ്പോഴിതാ നടി ലയ സിംസന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നു. അമീന് ഫോട്ടോഗ്രഫിയാണ് മനോഹര ചിത്രങ്ങള്‍ക്കു പിന്നില്‍. പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി സിനിമയില്‍ സജീവമായി മാറിയ നടിയാണ് ലയ.
2019 ല്‍ അഭിനയ രംഗത്ത് തുടക്കമിട്ട ലയ ഗാനഗന്ധര്വ്വന്, പ്രതി പൂവന് കോഴി, ഷൈലോക്ക്, ദൃശ്യം 2, മാലിക്, വണ്‍ എന്നിവയുള്‍പ്പെടെ പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വളരാരുമുഖിയം എന്ന ചിത്രത്തിലൂടെ തമിഴകത്തും നടി അരങ്ങേറ്റം കുറിച്ചു.
എന്‍ജിനീയറിങ് ബിരുദധാരിയായ ലയ നാല് വര്‍ഷം കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ ലക്ചറായി ജോലിചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് കുട്ടികളായതിനുശേഷം ജോലി ഉപേക്ഷിച്ചു. അതിനുശേഷം ലയാസ് കിച്ചണ്‍ എന്ന ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ സ്ഥാപനം തുടങ്ങി. മകള്‍ക്ക് ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത് ലയയുടെ ജീവിതത്തിലും വഴിത്തിരിവായി. മകളഭിനയിച്ച ആ പരസ്യചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ലയയും അഭിനയിച്ചു. അതായിരുന്നു അഭിനയത്തിലേയ്ക്കുള്ള ആദ്യ ചുവടുവെപ്പ്. തുടര്‍ന്ന് പതിഞ്ചോളം പരസ്യ ചിത്രങ്ങള്‍ ചെയ്തു. മോഡലിങിനോടും ഫാഷനോടും ചെറുപ്പം മുതലേ താത്പര്യമുണ്ടായിരുന്ന ലയയ്ക്ക് പരസ്യങ്ങളോടൊപ്പം സിനിമകളിലും അവസരങ്ങള്‍ ലഭിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ‘ഹയ’യാണ് ലയ അവസാനമായി അഭിനയിച്ച മലയാള ചിത്രം. FC