അനിയന് മിഥുന് തട്ടിപ്പുകാരനോ.. പട്ടാള കോടതി ചോദ്യചെയ്യുമോ.. വിടാതെ മേജര്‍ രവി.. ശരിക്കും ബോധം പോകും….
തള്ളിമറിക്കുന്ന കാലം തന്നെയാണ് പക്ഷെ തള്ളുമ്പോ ഒരുമയം ഇല്ലെങ്കില്‍ ബോധം പോകുകമാത്രമല്ല ബോധം വന്നു കണ്ണ് തുറക്കുമ്പോ ചിലപ്പോ ഏത് ജയിലാണെന്നു കൂടി മനസ്സിലാകില്ല എന്നു മനസ്സിലാക്കുന്നത് തള്ളു വീരന്മാരായ അനിയന് മിഥുവിനെ പോലുള്ളവര്‍ ഓര്‍ക്കുന്നത് നന്നാകും, അനിയന് മിഥുന് എന്ന ബിഗ് ബോസ് മത്സരാര്‍ത്ഥി ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് പറഞ്ഞ കഥ പച്ചക്കള്ളമെന്ന് മേജര്‍ രവി.
എല്ലാവരും ഏറെ ബഹുമാനിക്കുന്ന രാജ്യത്തെ ഏറ്റവും അന്തസുറ്റ സൈന്യമായ ഇന്ത്യന്‍ പട്ടാളത്തെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും രാജ്യദ്രോഹക്കുറ്റത്തിന് വരെ കേസെടുക്കാന്‍ സാധിക്കുമെന്നും മേജര്‍ രവി പറയുന്നു. ഇന്ത്യന്‍ പട്ടാളത്തിന്റെ ചരിത്രത്തില്‍ പാരാ കമാന്‍ഡോയില്‍ ഒരു വനിതപോലും ഇതുവരെ ഉണ്ടായിട്ടില്ല. ആദ്യമായി വനിതകള്‍ പട്ടാളത്തിലേയ്ക്ക് വരുന്നത് 1992-ല്‍ ആണ്.
അനിയന് മിഥുന് എന്ന വ്യക്തിക്ക് പാരാ കമാന്‍ഡോ എന്നാല്‍ എന്തെന്ന് ചെറിയ ധാരണപോലും ഇല്ലെന്ന് മേജര്‍ രവി പറയുന്നു. മിഥുന് പറഞ്ഞതുപോലെ നെറ്റിയില്‍ വെടികൊണ്ട് ഇതുവരെ ഒരു വനിതാ ഓഫീസര്‍ ഇന്ത്യന്‍ പട്ടാളത്തില്‍ മരിച്ചിട്ടില്ലെന്നും പ്രശസ്തിക്ക് വേണ്ടി പച്ച നുണ പടച്ചുവിടുന്ന ഈ മത്സരാര്‍ത്ഥി സ്വന്തം കരിയറിനെക്കുറിച്ചു പറഞ്ഞ കഥപോലും സംശയാസ്പദമാണെന്നും മേജര്‍ രവി പറഞ്ഞു. ഞാന്‍ ഇദ്ദേഹത്തോട് ചോദിക്കാന്‍ ആഗ്രഹിക്കുന്ന കുറെ ചോദ്യങ്ങളുണ്ട്. ഒരെണ്ണത്തിനെങ്കിലും ശരിയായ ഉത്തരം ഇദ്ദേഹം പറയുമെന്ന് തോന്നുന്നില്ല.
ആ വനിതാ ഓഫിസറെക്കുറിച്ച് വളരെ ചീപ്പ് ആയിട്ടാണ് ഇയാള്‍ സംസാരിച്ചിരിക്കുന്നത്. ”ഞാന്‍ അവിടെ ചെന്നു അപ്പോള്‍ അവള് എന്നെ പ്രൊപ്പോസ് ചെയ്തു” ? ഇയാള്‍ അവിടെ ചെല്ലുമ്പോള്‍ തന്നെ പ്രൊപ്പോസ് ചെയ്യാന്‍ സ്ത്രീകള്‍ അവിടെ കാത്തിരിക്കുകയായിരുന്നോ? കശ്മീരില്‍ യുദ്ധത്തിന് സന്നദ്ധയായി നില്ക്കുന്ന ഒരു പാരാ കമാന്‍ഡോ എന്ന് പറയപ്പെടുന്ന വ്യക്തി അത്രക്ക് ചീപ്പാണോ? ഇന്ത്യന്‍ ആര്‍മിയിലെ വനിതാ ഓഫിസര്‍മാര്‍ ആരും പ്രൊപ്പോസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ചീപ്പല്ല. അവര്‍ക്ക് ഒരു അന്തസ്സുള്ള സ്ഥാനമുണ്ട്. അവള്, ഇവള് എന്നൊക്കെയാണ് ഇയാള്‍ അവരെ സംബോധന ചെയ്യുന്നത് അവിടെ തന്നെ ഇയാളുടെ സ്റ്റാന്‍ഡേര്‍ഡ് നമുക്ക് മനസ്സിലാക്കാം. ഇതെല്ലാം പോട്ടെ ആ വനിതാ ഓഫിസര്‍ പ്രൊപ്പോസ് ചെയ്തപ്പോള്‍ അയാള്‍ അത് തിരസ്കരിച്ചു അത്രേ. എന്നിട്ട് അവരെയും കൊണ്ട് ഇന്ത്യ മുഴുവന്‍ കറങ്ങി എന്നാണ് പറയുന്നത്. അതുകഴിഞ്ഞു വന്നപ്പോള്‍ അവര്‍ വീണ്ടും പ്രൊപ്പോസ് ചെയ്തു അയാള്‍ റിജെക്ട് ചെയ്തു എന്തുകൊണ്ട്. ഇയാള്‍ക്ക് ഇത്രയും ഡിമാന്‍ഡോ. അവരുടെ വീട്ടില്‍ പോയി ശാപ്പാട് കഴിച്ചു എന്നിട്ടും പ്രപോസല്‍ തിരസ്കരിക്കുകയാണ്. ഇതൊക്കെ ഒരു തള്ളല്‍ ആണ് എന്നാണ് മനസ്സിലാകുന്നത്. അവിടെ ഉള്ള ഒരു മത്സരാര്‍ത്ഥി പോലും ഇതൊന്നും വിശ്വസിച്ചിട്ടില്ല. FC