ഇതിലും വലിയ നഷ്ടം മലയാള സിനിമക്ക് ഇനിയില്ല-നടന് അനിലിന്റെ മരണം എങ്ങനെ സഹിക്കും.
ഈ ഡിസംബര്‍ എത്ര താരങ്ങളുടെ മരണമാണ് കലണ്ടറില്‍ രേഖപ്പെടുത്തിയത്.മെയ്ക്കപ്പ് മാന്‍ ഷാബു,സംവിധായകന് ഷാനവാസ്,നരണിപുഴ,തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി,തമിഴ് സീരിയല്‍ നടി ചിത്ര,കലാസംവിധായകന്‍ P.കൃഷ്ണമൂര്‍ത്തി,ദിവ്യ പട്നേക്കര്‍,ആര്യ ബാനര്‍ജി എന്നിവരെല്ലാം ഡിസംബറിന്റെ നഷ്ടങ്ങള്‍ തന്നെ.അതിനിടെ ഇതാ മലയാളത്തിന് വലിയൊരു നടനെ നഷ്ടമായിരിക്കുന്നു.48ാം വയസ്സിന്റെ ചെറുപ്പവും അഭിനയത്തിന്റെ തലയെടുപ്പും ചേര്‍ന്ന അനില്‍ നെടുമങ്ങാടെന്ന കലാപ്രതിഭയെ ക്രിസ്മസ് ദിവസം നമുക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്.ജോജുജോര്‍ജ് നായകനായ പീസ് എന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി തൊടുപുഴയിലായിരുന്നു താരം.ക്രിസ്മസ് അവധി ആയതിനാല്‍ ആ ദിവസം ആഘോഷിക്കാന്‍ മാറ്റിവെക്കുകയായിരുന്നു.ആഘോഷത്തിന്റെ ഭാഗമായാണ്
തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാന്‍ നടന്മാരും അണിയറ പ്രവര്‍ത്തകരും പോയത്.
പലരും കുളിച്ച് കയറിയെങ്കിലും കൂട്ടികൊണ്ടുപോകാന് മരണം ആ
വെള്ളത്തില്‍ വിശ്രമിക്കുന്നുണ്ടെന്നറിയാതെ അനില്‍ കുളിച്ചിട്ടും
കുളിച്ചിട്ടും മതിവരാതെ ആ വെള്ളത്തില്‍ മുങ്ങിയും പൊങ്ങിയും
കുളിച്ചുകൊണ്ടേയിരുന്നു.എന്നാല്‍ അവസാനത്തെ മുങ്ങലില്‍
അനിലിനെ കൊണ്ടു പോകാന്‍ കാത്തിരുന്ന മരണം പൊങ്ങാന്‍
അനുവദിച്ചതേയില്ല.കരയിലുള്ളവര്‍ ആര്‍ത്ത് വിളിച്ചും മുങ്ങിത്തപ്പിയും വാരിയെടുത്ത് കരയിലെത്തിച്ചെങ്കിലും അല്‍പ്പം ജീവന്റെ തുടിപ്പേ ബാക്കിയുണ്ടായിരുന്നുള്ളൂ.ആംബുലന്‍സ് വരുത്തി ആശുപത്രിയിലെത്തിക്കാനുള്ള ജീവന് ബാക്കിയുണ്ടായിരുന്നില്ല.
തൊടുപുഴ സ്വകാര്യ ആശുപത്രിയിലെത്തിച്ച അനിലിന്റെ ശരീരത്തില്‍ നിന്ന് ഇളം ചൂട് മരണത്തിന്റെ വഴിയിലേക്ക് മടങ്ങി.തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ അനില്‍ മികച്ച നാടകനടനായിരുന്നു.കഴിവുണ്ടായിട്ടും സിനിമ അനിലിനെ വിളിച്ചത് വളരെ വൈകിയാണ്.അവസരം കിട്ടിയതോടെ തിരക്കായി.ആരാധകരായി എന്നാല്‍ അധികം സമയം ദൈവം നല്‍കിയില്ല.കുറച്ച് സിനിമകളിലെ എണ്ണം പറഞ്ഞ കഥാപാത്രങ്ങള്‍.അതാണ് ആരാധകരെ ഏറെ വേദനിപ്പിക്കുന്നത് ഒന്ന് ഇഷ്ടപ്പെട്ട് തുടങ്ങും മുമ്പ് വേര്‍പിരിയേണ്ടി വന്നതില്‍.
കമ്മട്ടിപാടം, ആഭാസം, കിസ്മത്ത്,സമര്‍പ്പണം,പാപം ചെയ്യാത്തവര്‍
കല്ലെറിയട്ടെ,ജനാധിപത്യം,അയാള്‍ ശശി,ഞാന്‍ സ്റ്റീവ് ലോപസ്,പാവാട,പൊറിഞ്ചു മറിയം ജോസ്,ഇളയരാജ,തെളിവ്,നോണ്‍സന്‍സ്,സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍,ആമി,കല്ല്യാണം,തസ്ക്കര വീരന്.
വലിയ പെരുന്നാള്‍,ഗോള്‍ഡ് കോയിന് തുടങ്ങിയവയെല്ലാം അനിലിന്റെ സിനിമകളാണ്.ഏറ്റവും മാസ് ചിത്രം അന്തരിച്ച സംവിധായകന് സച്ചിയുടെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പോലീസ് ഓഫീസറുടെ വേഷമാണ്.ശത്രുക്കളായ ബിജുമേനോനെയും പൃഥ്വി രാജിനെയും മെരുക്കുന്ന ആ വേഷം മലയാളികള്‍ നെഞ്ചോട് ചേര്‍ത്തു.
CIസതീഷിനെ ആരും ഒരിക്കലും മറക്കില്ല.ചെയ്ത് തീര്‍ക്കാന്‍ എത്ര
കഥാപാത്രങ്ങള്‍ ബാക്കി.ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല.
വിശ്വസിച്ചല്ലെ മതിയാകൂ.അനിലേട്ട വിട….ആദരാഞ്ജലികളോടെ,
ഫിലീം കോര്‍ട്ട്.