താരരാജാവ് ശ്രീ മധുവിന് പിറന്നാള്‍ കെട്ടിപ്പിടിക്കാന്‍ മമ്മുട്ടി ഓടിയെത്തി, മോഹന്‍ലാല്‍ അടക്കമുള്ളവര്‍……

മലയാളത്തിന്റെ പ്രിയ നടന് മധുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. എന്റെ സൂപ്പര്‍സ്റ്റാറിനു പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
സിനിമയില്‍ വരുന്നതിനു മുമ്പ് തന്നെ മമ്മൂട്ടി ഏറെ ആരാധിച്ചിരുന്ന നടനാണ് മധു. പല അഭിമുഖങ്ങളിലും മമ്മൂട്ടി ഇക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിതത്തില്‍ താന്‍ കണ്ട ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ മധുവാണെന്നും കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ വിലാസത്തിലേയ്ക്ക് കത്തെഴുതി അയച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയുടെ കാരണവരായ മധുവിന്റെ എണ്‍പത്തിയൊന്‍പതാം പിറന്നാള്‍ കൂടിയാണിത്. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെ തലമുറകളുടെ മനസ്സില്‍ സ്ഥാനം നേടിയ മഹാനടന്. കോവിഡ് കാലം തുടങ്ങിയതുമുതല്‍ തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടില്‍ സ്വയംപ്രഖ്യാപിത ക്വാറന്റീനിലായിരുന്നു അദ്ദേഹം.
ഇക്കാലത്ത് താന്‍ അഭിനയിച്ചതും കാണാത്തതുമായ മുപ്പതുശതമാനത്തിലേറെ ചിത്രങ്ങള്‍ വീണ്ടും കണ്ടു.
മോഹന്‍ലാല്‍ അടക്കമുള്ള അമ്മയിലെ നടീനടന്മാര് പലരും താരത്തെ ആശംസകള്‍ അറിയിച്ചത് നവമാധ്യമത്തിലൂടെ ആയിരുന്നു… മധുസാറിന് ഞങ്ങളും നേരുന്നു ദീര്‍ഘായുസും ആയുരാരോഗ്യസൗഖ്യവും. FC