ഉമ്മന്‍ ചാണ്ടിയുടെ മരണം വളരെ ദുഃഖത്തോടെ നടന് മോഹന്‍ ലാല്‍ എഴുതിയത് കണ്ടോ.. ചില ബന്ധങ്ങള്‍….
പല മരണങ്ങളും ചിലര്‍ക്ക് വല്ലാത്ത വേദനയും ശൂന്യതയും സൃഷ്ടിക്കും അത്തരത്തിലൊരു വേദന സൃഷ്ടിക്കുന്ന മരണം നടന്നിരിക്കുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് വിടവാങ്ങിയത് അദ്ദേഹത്തിന്റെ മരണത്തില്‍ മനം നൊന്ത് പത്മശ്രീ മോഹന്‍ലാല്‍ ഒരു കുറിപ്പുപങ്കുവെച്ചിരിക്കുന്നു
ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് മോഹന്‍ലാല്‍ എഴുതി. വ്യക്തിപരമായി ഒട്ടേറെ അടുപ്പമാണ് അദ്ദേഹവുമായി എക്കാലത്തും തനിക്കുണ്ടായിരുന്നത്. ദീര്‍ഘവീഷണവും ഇച്ഛാശക്തിയുമുള്ള, കര്‍മ്മധീരനായ അദ്ദേഹത്തെ കേരളം എക്കാലവും നെഞ്ചോടു ചേര്‍ത്തുപിടിച്ചു. നാടിന് ഒട്ടേറെ നേട്ടങ്ങളും പുരോഗതിയും സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞതെന്നും മോഹന്‍ലാല്‍ കുറിച്ചു.
ക്യാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന ഉമ്മന്‍ ചാണ്ടി വ്യാഴാഴ്ച പുലര്‍ച്ചെ 4.25-ഓടെയാണ് അന്തരിച്ചത്. ബെംഗളൂരുവിലെ ചിന്മയ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. ബെംഗളൂരുവിലും തിരുവനന്തപുരത്തും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തി വലിയപള്ളിയില്‍ സംസ്കരിക്കും. ആദരാഞ്ജലികളോടെ FC