ഒന്നിനുമില്ലാതെ അടങ്ങിക്കഴിയുന്ന നടി വാണി വിശ്വനാഥ് തട്ടിയത് മൂന്നര കോടി.. ഭര്‍ത്താവ് ബാബുരാജ് പറയുന്നത് …….
ഇല്ലാത്ത പങ്കാളിത്തം ചുണ്ടികാണിച്ചൊരു കേസ്, സിനിമ നിര്‍മ്മിക്കാന്‍ മൂന്നരക്കോടി നടി വാണിവിശ്വനാഥും ഭര്‍ത്താവും നടനുമായ ബാബു രാജുവുമാണ് വാങ്ങിയതെന്നാണ് കേസ്.
അതിനുള്ള ബാബുരാജിന്റെ മറുപടി ഇങ്ങനെ, കൂദാശ എന്ന ചിത്രവുമായി ബന്ധപ്പെട്ട് തനിക്കും ഭാര്യ വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പോലീസ് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന് ബാബുരാജ്. തന്റെ നിര്മാണക്കമ്പനിവഴിയാണ് സിനിമ റിലീസായതെന്നും സിനിമയുടെ ഫ്ളെക്സ് ബോര്‍ഡ് വെക്കാന്‍ താനാണ് പണം ചെലവാക്കിയതെന്നും താരം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. താമസം ഭക്ഷണം എല്ലാം എന്റെ റിസോര്‍ട്ടില്‍ ആയിരുന്നു. അന്ന് ഷൂട്ടിംഗ് ചെലവിലേക്കായി നിര്‍മാതാക്കള്‍ പണം അയച്ചത് റിസോര്‍ട്ടിന്റെ അക്കൗണ്ട് വഴിയാണ്. ഏകദേശം 80 ലക്ഷത്തില്‍ താഴെ ആണ് അവരുടെ ആവശ്യപ്രകാരം ഷൂട്ടിംഗ് ചെലവിലേക്കായി അയച്ചത്. സിനിമ പരാജയം ആയിരുന്നു. ഞാന്‍ അഭിനയിച്ചതിന് ശമ്പളം ഒന്നും വാങ്ങിയില്ല. താമസം ഭക്ഷണം ചെലവുകള്‍ ഒന്നും തന്നില്ല. എല്ലാം റിലീസ് ശേഷം എന്നായിരുന്നു പറഞ്ഞത്. ബാബുരാജ് പറഞ്ഞു.
കൂദാശ ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ അതിന്റെ വിശദാംശങ്ങള്‍ കിട്ടുമെന്നിരിക്കെ ഇപ്പോള്‍ ഇവര്‍ കൊടുത്തിരിക്കുന്നത് കള്ളക്കേസ് ആണ്. അതിനെതിരെ കോടതിയെ സമീപിക്കുമെന്നും ബാബുരാജ് എഴുതി. കൂദാശ എന്ന സിനിമയുടെ നിര്‍മാണത്തിനായി ബാബുരാജ് 3.14 കോടി രൂപ കൈപ്പറ്റിയെന്നാണ് നിര്‍മാതാക്കളിലൊരാളായ റിയാസിന്റെ പരാതി. ലാഭമോ മുടക്കുമുതലോ നല്‍കിയില്ലെന്നും 2017 മുതല്‍ പരിചയക്കാരായ ഇവര്‍ക്ക് ഒറ്റപ്പാലത്തെ ബാങ്ക് ശാഖ വഴിയാണ് പണം കൈമാറിയതെന്നും പരാതിയില്‍ പറയുന്നു. ആദ്യം 30 ലക്ഷം രൂപ നല്കി. പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് ബാക്കി പണം കൈമാറിയത്. തൃശ്ശൂരിലും എറണാകുളത്തുമാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നത്. പണം തിരികെ ലഭിക്കാതായതോടെ റിയാസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. പ്രാഥമിക അന്വേഷണംനടത്തി പരാതി ഒറ്റപ്പാലം പോലീസിന് കൈമാറി. കാര്യങ്ങള്‍ ഭംഗിയായി നടക്കട്ടെ FC