മകന് ഉറക്കമൊഴിഞ്ഞു ഫുട്ബോള്‍ ലോകകപ്പ് കാണുന്നു ഞാന്‍ ഉറക്കൊഴിഞ്ഞു അഭിനയിക്കുന്നു.. നവ്യാനായര്‍……
മക്കളുടെ സന്തോഷത്തിനുവേണ്ടിയാണ് എല്ലാവരും എല്ലാം ചെയ്യുന്നത് ഇവിടെയിതാ തന്റെ തിരക്കിനിടയിലും മകനോടുള്ള സ്നേഹം നവ്യ പ്രകടിപ്പിക്കുന്നു പങ്കുവെക്കുന്നു, നടി നവ്യ നായരുടെ അച്ഛനും മകന് സായിയും ഫിഫ ലോകകപ്പ് വേദിയിലെത്തിയ വീഡിയോ പങ്കിട്ട് താരം. മകന്റെ സ്വന്തോഷമാണ് തനിക്ക് ഏറ്റവും വലുതെന്നും ഷൂട്ടിങ് തിരക്കായതിനാലാണ് ഇവര്‍ക്കൊപ്പം പോകാന്‍ സാധിക്കാതിരുന്നതെന്നും നവ്യ പറഞ്ഞു.
‘ഫിഫ ലോകകപ്പില്‍ എന്റെ മകനും അച്ഛനും. എന്റെ ജീവിതം അവന്റെ സന്തോഷമാണ്. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു. അമ്മ രാത്രി മുഴുവന്‍ ഷൂട്ടിലാണ്”. -മകന്റെ വീഡിയോ പങ്കുവച്ച് നവ്യ കുറിച്ചു. മകന് സായി കൃഷ്ണയുമായുള്ള വീഡിയോകളും ചിത്രങ്ങളും നവ്യ നായര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും അടുത്തിടെയാണ് നവ്യ പങ്കുവച്ചത്.
നര്‍ത്തകി കൂടിയായ നടിയുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ മാതംഗി എന്ന നൃത്തവിദ്യാലയത്തിന് അടുത്തിടെ തുടക്കം കുറിച്ചിരുന്നു. കൂടുതല്‍ സിനിമകളുടെ ഭാഗമാകുകയാണിപ്പോള് നവ്യ. FC