ഈ ബഞ്ചില്‍ കിടന്നുറങ്ങുന്നത് നിങ്ങളിഷ്ടപ്പെടുന്ന താരത്തിന്റെ മകനാണ്, യുവ നടനാണ് ….
അറിയും തോറും കൂടുതല്‍ അടുക്കാന്‍ തോന്നുന്ന ഒരാള്‍, പറഞ്ഞു വരുന്നത് പ്രണവിനെക്കുറിച്ചുള്ള വാര്‍ത്തയാണ്, എവിടേക്കാണോ പോകാന്‍ തോന്നുന്നത് അവിടേക്കു പോകുക അത്തരത്തിലൊരു യാത്രയും.. കിടത്തവുമാണ് വാര്‍ത്തയായത്,
ഒരു പുരാതന കെട്ടിടത്തിന് മുന്നിലുള്ള ചാരു ബെഞ്ചില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാല്‍ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. സ്ഥലം ഏതെന്ന് പ്രണവ് പറഞ്ഞിട്ടില്ല. സ്പെയിന് ആണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. പ്രണവ് മോഹന്‍ലാല്‍ യൂറോപ്യന്‍ യാത്രയിലാണെന്ന് അടുത്തിടെ വിനീത് ശ്രീനിവാസന് വെളിപ്പെടുത്തിയിരുന്നു.
ഞങ്ങള്‍ ഇടയ്ക്ക് പ്രണവിനെ കാണാറുണ്ട്. ആളിപ്പോളൊരു തീര്‍ത്ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായി യാത്ര ചെയ്യുകയാണ്. പുള്ളീടെ ഒരു പേഴ്സണ്‍ പ്രൊഫൈലുണ്ട്, അതില്‍ ഇതിന്റെ ഫോട്ടോസൊക്കെ ഞങ്ങള്‍ കാണാറുണ്ട് എന്നായിരുന്നു വിനീത് ശ്രീനിവാസന് പറഞ്ഞിരുന്നത്. പ്രണവ് മോഹന്‍ലാലിനെ കുറിച്ച് ‘ഹൃദയം’ സിനിമയുടെ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞ വാക്കുകളും ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
പ്രണവ് മോഹന്‍ലാല്‍ ഒരു യാത്രയിലാണ്. എന്റെ വിവാഹ നിശ്ചയത്തിന് അവന് എത്തിയിരുന്നു. ഈ വര്‍ഷം മുഴുവന്‍ ട്രിപ്പിന് വേണ്ടി മാറ്റിവയ്ക്കുമെന്ന് അന്നേ അവന് പറഞ്ഞിരുന്നുവെന്നായിരുന്നു വിശാഖ് സുബ്രഹ്മണ്യം അറിയിച്ചിരുന്നത്. അതെ സമാധാനം നിറഞ്ഞ യാത്രകള്‍ തുടരുക. FC