ഇനി ഈ നടിയുടെ കാലമാണ് അപ്പന് സിനിമകണ്ടവര്‍ മറക്കില്ല ഷീലയെ.. നടി രാധികയാണത് ……
അലന്‍സിയര്‍ എന്ന കഥാപാത്രമാണ് ഷീലയെ കരുത്തുറ്റവളാക്കിയത്.. തന്റേടിയായ ആ സ്ത്രീയെ രാധിക രാധാകൃഷ്ണന് ജീവസുറ്റതാക്കി, ഒരു പുതുമുഖത്തിന്റെ ഭാവങ്ങളില്ലാതെ താരം പകര്‍ന്നാടിയപ്പോള്‍ പല ഭാഷകളില്‍ അഭിനയിക്കാന്‍ ഇനി ഷീലയായ രാധികയും ഉണ്ടാകുമെന്നു ഉറപ്പാണ് അത്രമാത്രം കരുത്തോടെയാണ് ആരാധകരിലേക്കു രാധിക സന്നിവേശിച്ചത് തന്റെ കഥാപാത്രത്തിന്റെ ശക്തിയും നിഗൂഢതയും മനസ്സിലാക്കാന്‍ അലന്‍സിയറുടെ ആ വാക്കുകള്‍ മതിയായിരുന്നു എന്ന് രാധിക പറയുന്നു.
റേഡിയോ അവതാരകയായി തുടങ്ങി ടിവി അവതാരകയായും വോയ്സ് ഓവര്‍ ആര്ടിസ്റ്റായും നര്‍ത്തകിയായും തിളങ്ങിയ രാധികയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ സമ്മാനമാണ് ആര്. ജയകുമാറും മജുവും ചേര്‍ന്ന് തിരക്കഥ എഴുതി മജു സംവിധാനം ചെയ്ത അപ്പനിലെ ഷീല എന്ന കഥാപാത്രം. വഴിതെറ്റി വന്നതാണെങ്കിലും അഭിനയം ഇപ്പോള്‍ തന്നെ ലഹരി പിടിപ്പിക്കുന്നു എന്ന് രാധിക പറയുന്നു.
പാലക്കാടുകാരിയാണ് രാധിക പക്ഷേ എട്ടു വര്‍ഷമായി കൊച്ചിയില്‍ ആണ് താമസം. ഭര്‍ത്താവ് അജയ് സത്യന് ഗായകനാണ്. ഞാന്‍ അഭിനയിച്ചു കണ്ടപ്പോള്‍ എന്റെ വീട്ടുകാര്‍ക്ക് അതിശയമായി. ഞാന്‍ ഇത്രയുമൊക്കെ ചെയ്യുമെന്ന് അവര്‍ കരുതിയില്ല. വീട്ടുകാരുടെ പ്രതീക്ഷക്ക് മുകളില്‍ എത്തിയതിന്റെ സന്തോഷമാണ് എനിക്ക്. എനിക്ക് ഇഷ്ടമുള്ള ജോലി ചെയ്തു ജീവിക്കുന്നതാണ് അവര്‍ക്കിഷ്ടം. ഭര്‍ത്താവിനും ഞാന്‍ അഭിനയിച്ചത് ഇഷ്ടമായി. അദ്ദേഹം രണ്ടുമൂന്നു പ്രാവശ്യം അപ്പന് കണ്ടു. എന്നും താരം പറയുന്നു. FC