ആ കാത്തിരിപ്പ് കഴിഞ്ഞു ഈ കല്ല്യാണത്തോടെ രഞ്ജിനി ഹരിദാസ് പുതിയ കുടുംബത്തെ വരവേറ്റു…..
സ്വന്തം കാര്യത്തേക്കാള്‍ വലതുതായി മറ്റുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടുന്ന നടിയാണ് രഞ്ജിനി ഹരിദാസ് അവരിപ്പോഴിതാ സഹോദരന്റെ വിവാഹം നടത്തി പുതിയൊരു കുടുംബത്തെ വരവേറ്റിരിക്കുന്നു.. സഹോദരന് ശ്രീപ്രിയന്റെ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ച് അവതാരകയും നടിയുമായ രഞ്ജനി ഹരിദാസ്.
ബ്രീസ് ജോര്‍ജ് ആണ് ശ്രീപ്രിയന്റെ വധു. ഞായറാഴ്ച ആലപ്പുഴയില്‍ വച്ചായിരുന്നു വിവാഹം. ചടങ്ങിന്റെ വീഡിയോയും ഏതാനും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രഞ്ജിനി പങ്കുവച്ചത്. ഹൈന്ദവാചാര പ്രകാരമായിരുന്നു ചടങ്ങ്. വെള്ള കുര്‍ത്തയും കസവ് മുണ്ടുമായിരുന്നു ശ്രീപ്രിയന്റെ വേഷം. വെള്ള പട്ടു സാരിയാണ് ബ്രീസ് ധരിച്ചത്. പിങ്ക് ബോര്‍ഡറുള്ള നീല പട്ടുസാരിയില്‍ രഞ്ജിനിയും തിളങ്ങി.
ഗായിക രഞ്ജിനി ജോസ് ഉള്‍പ്പടെയുള്ള രഞ്ജിനിയുടെ അടുത്ത സുഹൃത്തുക്കളും ചടങ്ങിനെത്തിയിരുന്നു. വ്ലോഗിലൂടെ ശ്രീപ്രിയനും അമ്മ സുജാതയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ”ഇവനെ വിവാഹം കഴിപ്പിക്കാന്‍ സമയമായി. പ്രിയപ്പെട്ട അനിയാ നീ തയ്യാറാണോ? എങ്കില്‍ നമുക്ക് അത് ചെയ്യാം”- വിവാഹത്തിനു മുമ്പ് ശ്രീപ്രിയനൊപ്പമുള്ള ചിത്രം പങ്കുവച്ച് രഞ്ജിനി കുറിച്ചു. ‘എന്തൊരു നിമിഷം’ എന്നാണ് സഹോദരന് ചടങ്ങിനിടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രത്തിനൊപ്പം കുറിച്ചത് നവദമ്പതികള്‍ക്ക് വിവാഹ മംഗളാശംസകള്‍ നേരുന്നു. FC