നടന് ഭീമന് രഘുവിനെയും സംവിധായകന് രഞ്ജിത്തിനെയും നിര്‍ത്തി ഹരീഷ് പേരടി ചോദിക്കുന്നു രണ്ടുമണ്ടന്മാരില് ആരാണ് വലിയ മണ്ടന്‍…
എന്തായാലും ചങ്കൂറ്റമുള്ള ചോദ്യം.. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ പരിഹാസക്കുറിപ്പുമായി നടന് ഹരീഷ് പേരടി. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ രഞ്ജിത് നടന് ഭീമന് രഘുവിനെ പരിഹസിക്കുകയും മുഖ്യമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്മാര്ക്കിടയില് ആരാണ് വലിയ മണ്ടന്‍ എന്നായിരുന്നു ഹരീഷ് പേരടി കുറിച്ചത്. ”എനിക്ക് മുഖ്യമന്ത്രിയോടുള്ള ബഹുമാനം അദ്ദേഹം ആ ഭാഗത്തേക്കേ നോക്കിയില്ല എന്നതാണ്. കാരണം മിസ്റ്റര്‍ രഘൂ നിങ്ങള്‍ അവിടെ ഇരിക്കൂ എന്നു പറഞ്ഞാല്‍ ഇയാള്‍ ആളായി. അങ്ങനെ പുള്ളി ആരെയും ആളാക്കില്ല.
സിനിമയില്‍ ഇയാള്‍ ഒരു കോമാളിയാണ്. മസ്സില് ഉണ്ടെന്നേയുള്ളൂ. ഞങ്ങളൊക്കെ എത്ര കാലമായി കളിയാക്കി കൊന്നുകൊണ്ടിരിക്കുന്ന ഒരുത്തനാ, മണ്ടനാണ്. നമ്മുടെ ഒരു സുഹൃത്ത് പറഞ്ഞത്, രഘൂ നിങ്ങളെ ശക്തി കൊണ്ടും ബുദ്ധി കൊണ്ടും എനിക്ക് കീഴ്പ്പെടുത്താന്‍ ആവില്ല. ശക്തി കൊണ്ട് മനസ്സിലായി, ബുദ്ധികൊണ്ട്? എന്ന് രഘു തന്നെ ചോദിച്ചു. ബുദ്ധികൊണ്ട് ഞാന്‍ നിങ്ങളെ കുറിച്ച് തമാശ പറഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവണ്ടേ എന്നായിരുന്നു പറഞ്ഞത്.രഞ്ജിത്തിന്റെ വാക്കുകള്‍. അതിനുള്ള മറുപടിയാണിത്, ‘രാജാവിനെ പുകഴ്ത്താന്‍ പെടാപാടുപെടുന്ന രാജസദസ്സിലെ രണ്ട് മണ്ടന്മാര്ക്കിടയില് ആരാണ് വലിയ മണ്ടന്‍ എന്ന് മാത്രമേ ഇനി അറിയേണ്ടു…ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവന് ഏതായാലും മണ്ടനല്ല എന്ന് ഉറപ്പായി …സ്വന്തം മണ്ട എങ്ങനെ നിങ്ങളെ സഹിക്കുന്നു…മണ്ട സലാം.ഹരീഷ് പേരടി മനോഹരമായി കുറിച്ചു.FC